Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കും; മരണ സംഖ്യ ഉയരും: ആരോഗ്യ വകുപ്പ്

January 4, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ വ്യാപനം വർദ്ധിക്കുമെന്നും മരണസംഖ്യ ഉയരുമെന്നും ആന്റിജൻ പരിശോധന വർദ്ധിക്കുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനുവരി പതിനഞ്ചോടെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 9,000 ആകുമെന്നും, ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ഉയർന്നേക്കാമെന്നും, മരണ നിരക്ക് 0.5 ആയി ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നടത്തിയ അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജനങ്ങള്‍ തമ്മില്‍ ഇടപഴകല്‍ വര്‍ധിച്ചതും സ്‌കൂളുകളും കോളജുകളും തുറക്കുന്നതുമാണു കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുന്ന കാരണങ്ങളെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 0.4 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. നിലവില്‍ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്.

ഐസിഎംആര്‍ സിറോ സര്‍വേയുടെ മൂന്നാം ഘട്ടം കേരളത്തില്‍ പൂര്‍ത്തിയായി. നേരത്തേ സര്‍വേ നടത്തിയ എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ തന്നെയാണു സര്‍വേ നടത്തിയത്. മേയില്‍ നടത്തിയ ആദ്യഘട്ട സര്‍വേയില്‍ 0.33 ശതമാനവും ഓഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ 0.8 ശതമാനവുമായിരുന്നു കേരളത്തിലെ പോസിറ്റീവ് നിരക്ക്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട സിറോ സര്‍വേ ഈ മാസം നടക്കും.

കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകളില്‍ ആര്‍ടി-പിസിആര്‍ കുറയ്ക്കാനും ആന്റിജന്‍ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിജന്‍ ടെസ്റ്റുകള്‍ക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് സാധ്യത കൂടുതലുള്ളവര്‍ക്കും ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവര്‍ക്കും മാത്രമായി ആര്‍ടിപിസിആര്‍ പരിശോധന പരിമിതപ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകരുടെ അമിതജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പരിശോധനാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത്.

കോവിഡിന്റെ രണ്ടാം ഘട്ട വ്യാപന സാധ്യത തിരിച്ചറിയുന്നതിനും തടയുന്നതിനുമായി ആരോഗ്യവകുപ്പ് സാന്ദ്രതാ പഠനം നടത്തും. കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം എത്രപേർക്ക് ഉണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിഇഐഡി സെല്‍ നോഡല്‍ ഓഫിസറുടെയും മേല്‍നോട്ടത്തിലാണ് പഠനമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.18 വയസ്സിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, ടെസ്റ്റ് പോസിറ്റിവിറ്റിയുടെ നിരക്ക് ഏകദേശം 20% ആരോഗ്യ പ്രവർത്തകരിലാണ്. രോഗലക്ഷണങ്ങളില്ലാത്തവർക്ക് ഇത് 10.5 ശതമാനവും ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് 3.2 ശതമാനവും നേരിട്ടുള്ള പരിശോധനയ്ക്ക് വന്നവർക്ക് 8.3 ശതമാനവുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top