Flash News

ക്രിസ്ത്യന്‍ പള്ളിയിലെ വെടിവെയ്പ്; പുരോഹിതന്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്കേറ്റു

January 4, 2021 , പി.പി. ചെറിയാന്‍

ഡാളസ്: ഡാളസിലെ സ്റ്റാർവില്ലെ മെഥഡിസ്റ്റ് പള്ളിയിലുണ്ടായ വെടിവെയ്പില്‍ പുരോഹിതന്‍ മാര്‍ക്ക് അലന്‍ മക്‌വില്യംസ് (62) കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരക്കിനിടയില്‍ വീണ് പുരോഹിതന്റെ ഭാര്യക്ക് പരിക്കേറ്റു. മൈട്‌റെസ് ഡ്യൂന്‍‌ടെ വുളന്‍ (Mytrez Deunte Woolen) എന്ന 21-കാരനാണ് വെടിവെച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ശനിയാഴ്ച കാറിന്റെ സൺറൂഫിലൂടെ ഒരു ഷോട്ട്ഗൺ കാണിച്ച് പരിഭ്രാന്തി പരത്തിയതിന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു വുളന്‍ എന്ന് സ്മിത്ത് കൗണ്ടി ഷെരീഫ് ലാറി സ്മിത്ത് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡാളസിന് 100 മൈൽ കിഴക്കായി വിനോനയ്ക്കടുത്തുള്ള കാടുകളിൽ രാത്രി വൈകിയും ഇയ്യാളെ തിരയാൻ അധികൃതർ നായ്ക്കളെയും ഡ്രോണുകളെയും ഉപയോഗിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് ശേഷമാണ് ഇയാൾ പള്ളിയുടെ കുളിമുറിയിൽ ഒളിച്ചത്. ആ സമയത്താണ് പുരോഹിതന്‍ മക്‌വില്യംസ് ഇയാളെ കണ്ടെത്തിയതെന്ന് സ്മിത്ത് പറഞ്ഞു.

തന്റെ കൈയ്യിലുണ്ടായിരുന്ന റിവോൾവർ ചൂണ്ടി വുളനോട് നിലത്തു കിടക്കാന്‍ ആവശ്യപ്പെട്ട പുരോഹിതന്‍ കൂടെയുണ്ടായിരുന്ന തന്റെ ഭാര്യയുമായി സംസാരിക്കുന്നതിനിടയിൽ ശ്രദ്ധ പതറുകയും, ആ തക്കത്തിന് നിലത്തു കിടന്നിരുന്ന വുളന്‍ തോക്ക് തോക്ക് തട്ടിയെടുത്ത് വെടിവെക്കുകയുമായിരുന്നുവെന്ന് ഷെരീഫ് സ്മിത്ത് പറഞ്ഞു.

പള്ളിയില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് പള്ളിയിലെ മറ്റൊരു അംഗത്തിനു നേരെ ഇയാൾ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ വ്യക്തിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പൊലീസ് വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഹാരിസൺ കൗണ്ടിയിൽ വെച്ചു പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു.

രണ്ട് ഗുരുതരമായ ആക്രമണ കുറ്റങ്ങളും ഒരു വധശിക്ഷാ കുറ്റവും ഇയ്യാള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.  3.5 മില്യൺ ഡോളറിന്റെ ജാമ്യത്തിലാണ് സ്മിത്ത് കൗണ്ടി ജയിലിൽ ഇയാളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ജയിൽ രേഖകൾ വ്യക്തമാക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top