Flash News

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി

January 4, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ കുട്ടനാട് മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് എച്ച് -5 എൻ -8 വൈറസ് സ്ഥിരീകരിച്ചത്. ഈ രണ്ട് പ്രദേശങ്ങളിൽ താറാവുകൾ കൂട്ടമായി ചത്തു. തുടർന്ന് സാമ്പിൾ ഭോപ്പാൽ ലാബിലേക്ക് അയച്ചു. അയച്ച എട്ട് സാമ്പിളുകളിൽ അഞ്ചെണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു പറഞ്ഞു.

മ്യൂട്ടേഷനുകളിലൂടെ മനുഷ്യരിലേക്ക് പകരാമെങ്കിലും വൈറസ് ഇതുവരെ മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെ വിദഗ്ദ്ധർ പറയുന്നു. രോഗം സ്ഥിരീകരിച്ചതിനുശേഷം, കേന്ദ്ര നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കും. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളില്‍ കളക്ടര്‍മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. രണ്ട് ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. ദ്രുത കര്‍മ സേനകളെ നിയോഗിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. അലങ്കാര പക്ഷികള്‍, വളര്‍ത്തുപക്ഷികള്‍ ഇക്കൂട്ടത്തില്‍ വരും.

ഏകദേശം 48,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും. കഴിഞ്ഞ വര്‍ഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാന രീതിയില്‍ പ്രദേശത്തെ പക്ഷികളെ നശിപ്പിച്ചാണ് രോഗം കൂടുതല്‍ പടരുന്നത് തടഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top