സര്‍ഗം ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ വേറിട്ടതായി

സാക്രമെന്റോ: കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലെ മലയാളികളുടെ കൂട്ടായ്മയായ സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) ഇത്തവണത്തെ ക്രിസ്മസ് , പുതുവത്സരാഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആയി നടത്തി. നിരവധി കുടുംബങ്ങളുടെ ഒത്തുചേരലും ഡിന്നര്‍ പാര്‍ട്ടിയുമായി ക്രിസ്മസ്സും പുതുവത്സരവും വര്‍ഷങ്ങളായി ആഘോഷിച്ചുവന്നിരുന്ന സര്‍ഗം, കൂടിച്ചേരലുകള്‍ സാധ്യമല്ലാത്ത ഇത്തവണത്തെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്തു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ആണ് വിര്‍ച്വല്‍ ഒത്തുകൂടല്‍ നടത്തിയത്.

എന്നും വ്യത്യസ്തതയാര്‍ന്ന വിരുന്നുമായി മലയാളികളിലേക്കെത്തുന്ന സര്‍ഗം ഇത്തവണയും നിരാശപ്പെടുത്തിയില്ല. നിരവധികലാകാരന്മാര്‍ അവരുടെകഴിവുകള്‍ ഓണ്‍ലൈന്‍ ആയിഅവതരിപ്പിക്കാന്‍ മുന്നോട്ടുവന്നപ്പോള്‍, ഒരു കഥകൂടി അവതരിപ്പിച്ചു വ്യത്യസ്തതയാര്‍ന്ന ഒരു ദൃശ്യാവിഷ്കാരം പ്രക്ഷകരിലേക്കെത്തിക്കുകയായിരുന്നു സര്‍ഗം.

സാക്രമെന്റോ മലയാളികള്‍ക്ക് സമ്മാനവുമായിസാന്റാ എത്തിയത്, സ്‌നേഹത്താലും, വിട്ടുവീഴ്ച്ചകളാലും കൂട്ടിച്ചേര്‍ക്കേണ്ട മനോഹരമായായ ഒന്നാണ് കുടുംബം എന്ന മനോഹരമായ ഒരുസന്ദേശം പ്രേക്ഷകരിലേക്കെത്തിച്ച ഒരുഹൃസ്വചിത്രത്തിലൂടെ ആണ്. അതുകൊണ്ട്തന്നെ ഇത്തവണത്തെ ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ക്ക് ‘A Christmas With the Guardian Angel’ എന്നാണ്‌പേരിട്ടത്.

ഏകദേശം മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന ഈ ദൃശ്യവിരുന്നില്‍ മുപ്പതിലധികം കലാപരിപാടികള്‍ ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കപ്പെട്ടു. കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ പ്രതീഷ് എബ്രഹാം, ഭവ്യ സുജയ് എന്നിവരുടെ മാസങ്ങള്‍ നീണ്ടുനിന്ന പരിശ്രമഫലമായാണ് ഈ ആഘോഷങ്ങള്‍ സാക്രമെന്റോ മലയാളികളിലേക്ക് എത്തുന്നത്.

സാക്രമെന്റോ മലയാളികളെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന സര്‍ഗം ആഘോഷങ്ങളും കലാപരിപാടികളും അവതരിപ്പിക്കുക മാത്രമല്ലചെയ്തത്; ഏറെ ദുഷ്കരമായ ഈവര്‍ഷത്തിലെ കോവിഡ്പ്രതിസന്ധികളെ അതിജീവിക്കുവാന്‍ സഹായിക്കുന്ന വിധത്തില്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുവാനും കൂടിഅവര്‍ക്കായി എന്നതു ഏറ്റവും പ്രശംസാര്‍ഹനീയമാണ്.

മാറുന്ന കാലത്തിനൊത്ത വിധംസര്‍ഗ്ഗത്തെമു ന്നില്‍ നിന്നുനയിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാവരില്‍നിന്നും പ്രശംസപിടിച്ചു പറ്റുന്നു. പ്രസിഡന്റായ സാജന്‍ ജോര്‍ജ്ജിനൊപ്പം കൂടെനിന്നുപ്രവര്‍ത്തിക്കുന്ന ചെയര്‍പേഴ്‌സണ്‍ രശ്മി നായര്‍, സെക്രട്ടറി മൃദുല്‍ സദാനന്ദന്‍ , ട്രെഷറര്‍ സിറില്‍ ജോണ്‍ , വൈസ് പ്രസിഡന്റ് വില്‍സണ്‍ നെച്ചിക്കാട്ട് , ജോയിന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവരുടെ നീണ്ടകാലത്തെ പ്രവര്‍ത്തനപാടവം ആണ്, ഈ പ്രതിസന്ധിഘട്ടത്തിലും സര്‍ഗം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു അസോസിയേഷന്‍ എന്നനിലയിലേക്ക് ഉയരുവാന്‍ പ്രചോദനമായി നിലനില്‍ക്കുന്ന ഒരുഘടകം എന്നു നിസ്സംശയം പറയാനാകും.

അമേരിക്കയിലെയും കാനഡയിലെയും നൂറിലധികം നര്‍ത്തകരെ അണി നിരത്തി സര്‍ഗം ഈവര്‍ഷം നടത്തുവാന്‍ പോകുന്ന “ഉത്സവ്‌സീസണ്‍ 2′ എന്ന മെഗാഭാരത നാട്യമത്സരത്തിന്റെ അണിയറയില്‍ആണ് ഇതിന്റെ ഭാരവാഹികള്‍ ഇപ്പോള്‍.

കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും, മിഴിവുറ്റതും വ്യത്യസ്തവുമായ കലാപരിപാടികളുമായി അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വേറിട്ട ഒരുസ്ഥാനംനേടിയെടുത്തിരിക്കുകയാണ് സാക്രമെന്റോ മലയാളികള്‍.

സര്‍ഗത്തിനുഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്, ഭാവിയില്‍ വരാന്‍പോകുന്ന പരിപാടികള്‍ക്കായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment