Flash News

കുര്യൻ ചാക്കോ (60) ഡാളസില്‍ നിര്യാതനായി

January 5, 2021 , ജീമോൻ റാന്നി

ഡാളസ്: റാന്നി വെള്ളവന്താനത്ത് പരേതനായ വി.സി. ചാക്കോയുടെയും പരേതയായ വെട്ടാപ്പാല കുടുംബാംഗം കുഞ്ഞമ്മ ചാക്കോയുടെയും മകൻ കുര്യൻ ചാക്കോ (ബിൽ – 60) ഡാളസിൽ നിര്യാതനായി. ഭാര്യ മിനു കുര്യൻ എറണാകുളം പള്ളുരുത്തി കമ്പിയിൽ കുടുംബാംഗമാണ്. പരേതൻ ദീർഘവർഷങ്ങൾ ഖത്തറിൽ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ചെയ്തിട്ട് അടുത്തയിടെയാണ് കുടുംബസമേതം ഡാളസിൽ എത്തിയത്. ഡാളസ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

മക്കൾ: അജയ്, ആഷ്‌ലിൻ, ആരൺ

മരുമകൻ : ജെറിൻ വർഗീസ് (ഡാളസ്)

സഹോദരങ്ങൾ: ബെയിസിൽ ചാക്കോ, ബെൻ ചാക്കോ, ജെബോയ് ചാക്കോ,ടെറി വി.ചാക്കോ,ലെസ്‌ലി ചാക്കോ ( എല്ലാവരും ന്യൂയോർക്ക്).

ഭാര്യാ സഹോദരങ്ങൾ: അനു വർഗീസ്, സിനു ജോർജ് (ഇരുവരും ഡാളസ്).

പൊതുദർശനം: ജനുവരി 7 വ്യാഴാഴ്ച വൈകുന്നേരം 6.30 – 8.30 വരെ – റോലറ്റ് ഹാർവെസ്ററ് ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7200, Rowlett Rd, Rowlett, TX 75089).

സംസ്കാരശുശ്രൂഷകൾ ജനുവരി 8 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹാർവെസ്ററ് ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടത്തുന്നതും, ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (500, E Highway 80, Sunnywale, Texas 75182) സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/KBHkfn6WVkE , https://youtu.be/JtbFOSVKbow എന്നീ ലിങ്കുകളിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടൂതൽ വിവരങ്ങൾക്ക്: ബെയിസിൽ ചാക്കോ 845 553 4540, ബെൻ ചാക്കോ 516 225 3530, കുര്യാക്കോസ് ജോർജ് (സാജി) 870 532 3124.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top