Flash News

മലർവാടി ലിറ്റിൽ സ്കോളർ ഫാമിലി ഗ്ലോബൽ ഓൺലൈൻ ക്വിസ് : പാലക്കാട് ജില്ല സ്വാഗത സംഘം രൂപീകരിച്ചു

January 5, 2021 , സാബിര്‍ അഹ്സന്‍

പാലക്കാട്: ജനുവരി 23ന് യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും ജനുവരി 30ന് എൽ.പി വിദ്യാർത്ഥികൾക്കുമായി ഓൺലൈനിൽ നടക്കുന്ന മലർവാടി ലിറ്റിൽ സ്കോളർ ഫാമിലി ഗ്ലോബൽ ഓൺലൈൻ ക്വസ് മത്സരത്തിൻ്റെ വിജയത്തിനായി ജില്ലാതല സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികൾ: ജനറൽ കൺവീനർ – അബ്ദുൽ സലാം, കൺവീനർ: രഹന വഹാബ്, വകുപ്പ് കൺവീനർമാർ: രജിസ്ട്രേഷൻ – ഹബീബ മൂസ, പ്രചരണം: കൺവീനർ – നൗഷാദ് ആലവി, കമ്മ്യൂണിക്കേഷൻ: നൗഷാദ് മുഹിയുദ്ദീൻ, സമ്മാനം: ജംഷീർ ആലത്തൂർ.

സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ബഷീർ ഹസൻ നദ്‌വി അദ്ധ്യക്ഷത വഹിച്ചു.

മലർവാടി സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാൻ മമ്പാട് പരിപാടി വിശദീകരിച്ചു. മലർവാടി സംസ്ഥാന കമ്മിറ്റി വർഷങ്ങളായി നടത്തിവരുന്ന ലിറ്റിൽ സ്കോളർ പരിപാടിയിൽ ഇത്തവണ ഓൺലൈനായി ലോകത്തെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിദ്യാർത്ഥികൾക്ക് http://Malarvadi.org എന്ന സൈറ്റിലൂടെ ഇപ്പോൾ രജിസ്ട്രേഷൻ നടത്താം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top