Flash News

കേരള ഡിബേറ്റ് ഫോറം യുഎസ്എ, വിവാദ കാര്‍ഷിക ബില്ലിനെതിരെ സമരങ്ങള്‍ക്ക് ന്യായീകരണം ഉണ്ടോ?” സംവാദം ജനുവരി 9 -ന്

January 5, 2021 , എ.സി.ജോര്‍ജ്

ഹ്യൂസ്റ്റണ്‍: കേരള നിയമസഭ, കക്ഷിഭേദമന്യേ ഐകകണ്‌ഠേന കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കി. നിലവിലെ കാര്‍ഷിക ബില്ലിനെതിരെ വടക്കേ ഇന്ത്യയില്‍ കര്‍ഷകര്‍ അതികഠിനമായ പ്രതികൂല കാലാവസ്ഥയും അവഗണിച്ചുകൊണ്ട്, സമരം ആരംഭിച്ചിട്ട് ഏകദേശം 40 ദിവസം ആകുന്നു. സമരത്തില്‍ പങ്കെടുത്ത ഏതാണ്ട് മുപ്പതോളം ആള്‍ക്കാര്‍ മരണത്തിന് ബലിയാടായി. കേന്ദ്ര ഗവണ്‍മെന്‍റ് സമരക്കാരുമായി സന്ധി സംഭാഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, ഒരു ഒത്തുതീര്‍പ്പിന് ഇന്ന് ഇതുവരെ സാധിച്ചിട്ടില്ല. കോര്‍പ്പറേറ്റ് സ്ഥാപിത താല്‍പര്യക്കാര്‍ക്കുവേണ്ടിയാണോ ഈ ബില്ല് അതോ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണോ? കാര്‍ഷിക മേഖലയുടെ സ്വകാര്യവല്‍ക്കരണതോടെ ശാസ്ത്രീയ കൃഷിയിലൂടെ, കൂടുതല്‍ ഉല്പാദനവും മെച്ചപ്പെട്ട വിലയും വിതരണവും സാധ്യമാകുമെന്ന് കേന്ദ്ര ഗവണ്‍മെന്‍റ് വാദിക്കുന്നു. എന്നാല്‍ കാര്‍ഷിക ബില്ലു വഴി കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് കാര്‍ഷികരംഗം തീറെഴുതി കൊടുക്കുന്നതോടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വര്‍ദ്ധിക്കും, ഭക്ഷ്യ സുരക്ഷ തന്നെ അപകടത്തിലാക്കുന്ന ഇത്തരം കരിനിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കേണ്ടതാണെന്ന് സമരം ചെയ്യുന്ന കര്‍ഷകരും വാദിക്കുന്നു.

ഇന്ത്യയില്‍ കാര്‍ഷിക ഭൂമിയുള്ള അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ഉള്ളവരും ഇവിടെയുണ്ടല്ലോ, അതുപോലെ അമേരിക്കന്‍ പൗരന്മാര്‍ ആയാല്‍ പോലും പൈതൃകമായി കിട്ടിയ കൃഷിഭൂമിയുള്ളവരും ഇവിടെയുണ്ടല്ലോ. ഈ ബില്‍ അവരെയും അവര്‍ക്ക് പ്രിയപ്പെട്ടവരെയും എങ്ങനെ ബാധിക്കും. അതുകൊണ്ട് ഈ വിഷയത്തെ പറ്റി ചര്‍ച്ച ചെയ്യുന്നതും ന്യായം തന്നെയല്ലേ? ഈ ബില്ലിനെ പറ്റി കൂടുതല്‍ അറിയാനും അറിയിക്കാനും ന്യായത്തിന്‍റെ പക്ഷത്ത് നില്‍ക്കാന്‍ അമേരിക്കന്‍ പ്രവാസി മലയാളിക്കും അവകാശമുണ്ട്. അതിനാല്‍ താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരള ഡിബേറ്റ് ഫോറത്തിന്‍റ്റെ ആഭിമുഖ്യത്തില്‍, വിജ്ഞാനപ്രദവും, കാര്‍ഷിക രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ (സും) ഡിബേറ്റ്, ജനുവരി 9 ശനിയാഴ്ച, 8 പി.എം., മുതല്‍ (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം- ന്യൂയോര്‍ക്ക് ടൈം) സംഘടിപ്പിക്കുന്നു. ഈ പത്രക്കുറിപ്പിനുശേഷം ഈ ബില്‍ പിന്‍വലിച്ചാല്‍ കൂടെ, കാര്‍ഷിക പ്രശ്‌നങ്ങളെ പറ്റിയും തുടര്‍ നടപടികളെ പറ്റിയും നിശ്ചിത തിയതിയിലും സമയത്തും ചര്‍ച്ചയും സംവാദവും ഉണ്ടാകും.

ഈ ഡിബേറ്റ് ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്‌സ്ബുക്ക്, യൂട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ പത്രക്കുറിപ്പ് എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു ക്ഷണക്കത്ത് ആയി കരുതുക. ഈ വിഷയത്തില്‍ അവരവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഏവരെയും ഈ വെര്‍ച്വല്‍ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടര്‍ന്ന് പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്, ഈസ്റ്റേണ്‍ സമയം 8 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ മീറ്റിംഗില്‍ പ്രവേശിക്കുക.

Date: 01- 09 -2021 Saturday Time: 8 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.സി.ജോര്‍ജ് 281 741 9465, സണ്ണി വള്ളികളം 847 722 7598, തോമസ് ഓലിയാന്‍കുന്നേല്‍ 713 679 9950, സജി കരിമ്പന്നൂര്‍ 813 401 4178, തോമസ് കൂവള്ളൂര്‍ 914 409 5772, കുഞ്ഞമ്മ മാത്യു 281 741 8522.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top