Flash News

യുഎസില്‍ ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍

January 5, 2021 , പി.പി. ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരന് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍ (ഏകദേശം 1,50,000 ഇന്ത്യന്‍ രൂപ). ഡോണ്‍ എന്ന ജീവനക്കാരനാണ് നല്ല മനസ്സുള്ള ഒരാളില്‍ നിന്നും അപ്രതീക്ഷിതമായി ഇത്രയും വലിയ തുക ലഭിച്ചത്.

റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയതിന്റെ ബില്ലും ടിപ്പ് നല്‍കിയ തുകയും റസ്റ്റോറന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. “ടിപ്പ് ലഭിച്ചതു കണ്ടപ്പോള്‍ ആദ്യം ഡോണിന് വിശ്വസിക്കാനായില്ല. അവന്റെ മുഖത്തു വിടര്‍ന്ന സന്തോഷം വര്‍ണനാതീതമാണെന്നും, പുതിയ വര്‍ഷം പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ച സന്ദര്‍ഭമായിരുന്നു” എന്നും റസ്റ്റോറന്റ് ഉടമ പറഞ്ഞു.

ഇത്തരം ടിപ്പുകള്‍ ലഭിക്കുന്ന നിരവധി സംഭവങ്ങള്‍ അമേരിക്കന്‍ റസ്റ്ററന്റുകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ വളരെ അപൂര്‍വമാണ്.

റസ്റ്ററന്റിലെ വിശ്വസ്തനും കഠിന പരിശ്രമശാലിയുമായിരുന്നു ഡോണെന്നും ഉടമ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ ഇന്ത്യന്‍ റസ്റ്റോറന്റിനേയും ഇന്ത്യന്‍ സമൂഹത്തേയും ഇഷ്ടപ്പെടുന്നുവെന്ന് കുറിച്ചുവെക്കുന്നതിനും ടിപ്പ് നല്‍കിയ ആള്‍ മറന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top