കൊറോണ വൈറസ്: ഇന്ത്യയില്‍ രോഗവിമുക്തരുടെ എണ്ണം പ്രതിദിന പുതിയ കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി 2,31,036 ആയി കുറയുന്നു. ഇതുവരെ, ജനസംഖ്യയുടെ 2.23% മാത്രമാണ് രോഗബാധിതരായത്. കഴിഞ്ഞ 39 ദിവസമായി മുമ്പത്തേക്കാൾ കൂടുതൽ ആളുകൾ രോഗ വിമുക്തരാകുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,091 പേരാണ് രോഗമുക്തരായത്. 16,375 പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,96,236 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 12,917 പേരുടെ കുറവാണുണ്ടായത്. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇതില്‍ നിന്ന് വ്യക്തമാകുന്നു.

രാജ്യത്ത് ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ 58 കേസുകൾ സ്ഥിരീകരിച്ചു. എന്‍ ഐ വി പൂനെയിൽ നടത്തിയ പരിശോധനയിൽ 20 പേർക്ക് പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തി. ബംഗളൂരു എന്‍.സി.ബി.എസ് ഇന്‍സ്റ്റെം, ഹൈദരാബാദ് സിഡിഎഫ്ഡി, ഭുവനേശ്വര്‍ ഐ.എല്‍.എസ്, പൂനെ എന്‍.സി.സി.എസ് എന്നിവിടങ്ങളിലെ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

രാജ്യത്തുടനീളമുള്ള 10 ലാബുകളില്‍ പോസിറ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന നടത്തുകയാണ്. രോഗബാധിതരെ അതത് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സമ്പര്‍ക്കം കണ്ടെത്തലും മറ്റു പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടിയോട് അടുത്തു. നിലവില്‍99,75,958 പേരാണ് രോഗമുക്തരായിട്ടുള്ളത്. രോഗമുക്തി നിരക്ക് 96.32ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 29,091 പേരാണ് രോഗമുക്തരായത്. ഇതില്‍ 82.62% പേര്‍ പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്നവരാണ്്. മഹാരാഷ്ട്രയില്‍ 10,362 പേര്‍ രോഗമുക്തരാണ്. കേരളത്തില്‍ 5,145 പേരും ഛത്തീസ്ഗഢില്‍ 1,349 പേരും രോഗമുക്തരായി. പുതുതായി രോഗബാധിതരായവരുടെ 80.05% പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,875 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 3,021 പുതിയ കേസുകളും ഛത്തീസ്ഗഢില്‍ 1,147 കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 201 കോവിഡ് മരണങ്ങളാണ്. ഇതില്‍ 70.15% പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്.പുതുതായി മരണമടഞ്ഞവരുടെ 14.42% മഹാരാഷ്ട്രയിലാണ്. 29 പേരാണ് ഇവിടെ മരിച്ചത്. പശ്ചിമ ബംഗാളില്‍ 25 പഞ്ചാബിലും 24 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്.

Print Friendly, PDF & Email

Related posts

Leave a Comment