ഫിലഡല്‍ഫിയ: കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളേയും, ഫിലഡല്‍ഫിയ സമൂഹത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ജനുവരി 3 ഞായറാഴ്ച അകാലത്തില്‍ വിടപറഞ്ഞ ജോവി മാത്യുവിന്റെ (കല്ലറ ഇടത്തില്‍ ജോര്‍ജ് മാത്യുവിന്റെയും, മേരിക്കുട്ടി യുടെയും മകന്, 26 വയസ്) ഭൗതികശരീരം സംസ്കരിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.
പൊതുദര്‍ശനം, വിശുദ്ധ കുര്‍ബാന, സംസ്കാര ശുശ്രൂഷ ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയം (608 Welsh Road, Philadelphia PA 19115).
ജനുവരി 7 വ്യാഴം
രാവിലെ 8:15 മുതല്‍ 9:00 വരെ പൊതുദര്‍ശനം. 9:15 മുതല്‍ 11:30 വരെ പരേതനു വേണ്ടി അര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന, സംസ്കാര ശുശ്രൂഷ, പൊതുദര്‍ശനം.
മൃതദേഹസംസ്കാരം റിസറക്ഷന് സിമിത്തേരി, ബെന്‍സേലം
സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ നിലവിലുള്ള ആള്‍ക്കൂട്ട നിയന്ത്രണ നിയമങ്ങളും, സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം. ദേവാലയത്തില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.