ഐ‌എ‌പി‌സിയുടെ സെമിനാര്‍ ജനുവരി 9 ശനിയാഴ്ച – പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്‌വ്യവസ്ഥ

ആല്‍ബര്‍ട്ട: ഐഎപിസിയുടെ വെബ്‌സീരീസ് മീറ്റിംഗുകളുടെ ഭാഗമായി, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററുകള്‍ സംയുക്തമായി ‘പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്‌വ്യവസ്ഥ’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

സമയം: 2021 ജനുവരി 9 ശനിയാഴ്ച രാവിലെ 9.30 (ആല്‍ബെര്‍ട്ട) 11.30 AM (ന്യൂയോര്‍ക്ക്), 8.30 (വാന്‍കൂവര്‍), രാത്രി 10.00 മണി (ഇന്ത്യ).

ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ് (ജാംഷെഡ്ജി ടാറ്റ സ്കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ), ഡോ. എടയങ്കര മുരളീധരന്‍ (സ്കൂള്‍ ഓഫ് ബിസിനസ്, മാക് ഇവാന്‍ യൂണിവേഴ്‌സിറ്റി, എഡ്മണ്ടന്‍, കാനഡ) എന്നിവര്‍ പങ്കെടുക്കുന്നു.

ഡോ പി. വി. ബൈജു (ഡയറക്ടര്‍ ബോര്‍ഡ് അംഗം) മോഡറേറ്ററാകുന്ന ചടങ്ങില്‍ ഡോ. ജോസഫ് എം ചാലില്‍ (ഐഎപിസി ചെയര്‍മാന്‍) അദ്ധ്യക്ഷത വഹിക്കുന്നതായിരിക്കും.

പങ്കെടുക്കുവാനുള്ള സൂം ലിങ്ക്: https://us02web.zoom.us/j/83787382392?pwd=ZTJPalNaWHdldUtSdEFROW9mS0tiZz09

Meeting ID: 837 8738 2392
Passcode: 460350

Print Friendly, PDF & Email

Leave a Comment