കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില ഫ്ലൈഓവർ തുറന്നതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വി ഫോര്‍ കൊച്ചി പ്രവർത്തകരാണ് അറസ്റ്റിലായത്. നിപുൻ ചെറിയാന്, സൂരജ്, ഏഞ്ചലോസ്, റാഫേൽ എന്നിവർക്കെതിരെ മരട് പോലീസ് കേസെടുത്തു.
സംസ്ഥാന സർക്കാർ പൊതുജനങ്ങൾക്കായി തുറക്കാത്ത പാലം ഇന്നലെ രാത്രി ഒരു കൂട്ടം ആളുകൾ തുറന്നു. ഇതേത്തുടർന്ന് നിരവധി വാഹനങ്ങൾ പ്രദേശത്തുകൂടി കടന്നുപോകുകയായിരുന്നു. പാലത്തിന്റെ ഒരു വശത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത ശേഷം ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പാലം കടക്കാൻ അനുവദിച്ചത്.
വലിയ വാഹനങ്ങള്‍ ഉള്‍പ്പടെ കയറിയതിനാല്‍ പാലത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. തുടര്‍ന്ന് പോലീസെത്തി വാഹനങ്ങള്‍ പിറകോട്ടിറക്കി പാലം വീണ്ടും അടക്കുകയായിരുന്നു. ശനിയാഴ്ച പാലത്തിന്റെ ഉല്‍ഘാടനം നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. കൂടാതെ മേല്‍പ്പാലം തുറന്നു കൊടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി ആരോപിച്ച് വി ഫോര്‍ കൊച്ചി സമരം ചെയ്തിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply