Flash News

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് ഭരണത്തുടര്‍ച്ച

January 6, 2021 , ശ്രീകുമാർ ഉണ്ണിത്താൻ

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2020-21വര്‍ഷത്തേക്കുള്ള ഭാരവാഹികളായി കഴിഞ്ഞ വര്‍ഷത്തെ ഭരണസമിതിയെത്തന്നെ വീണ്ടും തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ഗണേഷ് നായർ, വൈസ് പ്രസിഡന്റ്: കെ ജി ജനാർദ്ദനൻ, സെക്രട്ടറി: ടെറൻസൺ തോമസ്, ട്രഷറര്‍: രാജൻ ടി ജേക്കബ്, ജോ. സെക്രട്ടറി: ഷാജൻ ജോർജ് എന്നിവരാണ് 2020-21ലെ ഭാരവാഹികള്‍. ബോർഡ് ചെയർമാനായി ചാക്കോ പി ജോര്‍ജ് (അനി) തുടരും.

കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്, തോമസ് കോശി, ശ്രീകുമാർ ഉണ്ണിത്താൻ, ജോൺ സി വർഗീസ്, ഫിലിപ്പ് ജോര്‍ജ്, ആന്റോ വർക്കി, ജോണ്‍ തോമസ്, ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോൺ, ബിപിൻ ദിവാകരൻ, ഷോളി കുമ്പിളുവേലിൽ, സുരേന്ദ്രൻ നായർ, നിരീഷ് ഉമ്മൻ, പ്രിൻസ് തോമസ്, കെ.കെ ജോൺസൻ, ജോയി ഇട്ടൻ(എക്സ് ഒഫീഷ്യോ).

നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: ചാക്കോ പി ജോര്‍ജ് (അനി), എം.വി. കുര്യൻ, ജോണ്‍ മാത്യു (ബോബി), രാജ് തോമസ്, കെ.ജെ. ഗ്രിഗറി എന്നിവരാണ്. ഓഡിറ്റേഴ്‌സ്: ലീന ആലപ്പാട്ട്, മാത്യു ജോസഫ്. വിമെൻസ് ഫോറം ചെയർ: രാധാ മേനോന്‍.

പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ഗണേഷ് നായർ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു. അമേരിക്കയിൽ എത്തിയ ശേഷവും അമേരിക്കയുടെ സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറി, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിൽ അറിയപ്പെടുന്ന സിനിമാ സംവിധായകനും എഴുത്തുകാരനുമാണ്. ‘അവർക്കൊപ്പം’ എന്ന മൂവിയും നിരവധി ഷോർട്ട് ഫിലിമുകളും ഗണേഷ് സംവിധനം ചെയ്തിട്ടുണ്ട്.

വൈസ് പ്രസിഡന്റ് കെ.ജി. ജനാർദ്ദനൻ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ്. ഇൻഷുറൻസ് മേഘലയിൽ സജീവമായ അദ്ദേഹം അമേരിക്കയിൽ അറിയപ്പെടുന്ന വ്യക്തിയുമാണ്.

സെക്രട്ടറി ടെറൻസൺ തോമസ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫൊക്കാനയുടെ മുൻ സെക്രട്ടറി കൂടിയാണ് ടെറന്‍സണ്‍. അമേരിക്കയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്.

ട്രഷറർ രാജൻ ടി ജേക്കബ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും മുന്‍ ട്രഷറാറുമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമാണ് രാജൻ.

ജോ. സെക്രട്ടടറി ഷാജൻ ജോർജ് ന്യൂയോർക്കിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. അസോസിയേഷന്റെ വളരെ കാലമായി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്.

ട്രസ്റ്റീ ബോർഡ് ചെയർമാൻ ചാക്കോ പി ജോര്‍ജ് വളരെ കാലമായി അസോസിയേഷന്റെ സജീവ പ്രവർത്തകനും കമ്മിറ്റി മെംബറായും വളരെ കാലമായി പ്രവർത്തിക്കുന്നു. അമേരിക്കയിൽ ടൂർസ് ആൻഡ് ട്രാവൽസ് നടത്തുന്ന ആദ്യകാലം മുതലുള്ള വ്യക്തിയാണ് അനി.

രണ്ടായിരത്തിലധികം അംഗങ്ങളുള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷൻ. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ.

അസോസിയേഷൻ 47 വർഷങ്ങൾ പിന്നിടുകായണ്‌. അത് ഒരു ചരിത്രം തന്നെയാണ്. പ്രത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമിയിൽ ഒരു അസോസിയേഷൻ 47 വർഷം പിന്നിടുക എന്ന ചരിത്രം കുറിക്കുകയാണ്.

തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ നല്ല ഒരു പ്രവർത്തനം നടത്താൻ ഈ വർഷം കഴിയട്ടെ എന്ന് കമ്മിറ്റി ആശംസിച്ചു. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും പ്രധാനം ചെയ്യട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. ഏവർക്കും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പുതുവത്സരാശംസകള്‍ നേരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top