Flash News

ജോര്‍ജിയയിലെ സെനറ്റ് റണ്ണോഫ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്ക് വിജയം

January 6, 2021

അറ്റ്‌ലാന്റ (ജോര്‍ജിയ): അമേരിക്കയിലെ തെക്കൻ സംസ്ഥാനമായ ജോർജിയയിൽ നടന്ന രണ്ട് റണ്ണോഫ് തിരഞ്ഞെടുപ്പുകളിൽ യുഎസ് സെനറ്റിന്റെ നിയന്ത്രണം ബുധനാഴ്ച സന്തുലിതാവസ്ഥയിലായി. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ റവ. റാഫേൽ വാർനോക്ക് സെൻ കെല്ലി ലോഫ്‌ലറെ പരാജയപ്പെടുത്തിയതോടെ ഡെമോക്രാറ്റുകൾ ചേംബറിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിലേക്ക് അടുത്തു.

“ഞങ്ങൾക്ക് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്നായിരുന്നു എതിരാളികളുടെ ധാരണ. എന്നാൽ പ്രതീക്ഷയോടെയും കഠിനാധ്വാനത്തോടെയും പ്രവര്‍ത്തിച്ചാല്‍ എന്തും സാധ്യമാണെന്ന് ഇന്ന് രാത്രി ഞങ്ങൾ തെളിയിച്ചു,” വാർനോക്ക് ചൊവ്വാഴ്ച വൈകി തന്റെ അനുയായികൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.

രണ്ടാം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ജോൺ ഓസ്സോഫ് എന്ന ടെലിവിഷൻ ഡോക്യുമെന്ററി നിർമ്മാതാവ് റിപ്പബ്ലിക്കൻ ഡേവിഡ് പെർഡ്യൂവിനെക്കാൾ 12,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി.

വാർനോക്കിന്റെ വിജയത്തോടെ സെനറ്റിലെ കക്ഷി നില 50-50 ആയി. നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടുകൂടിയാകുമ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും സെനറ്റിന്റെ നിയന്ത്രണം അവരില്‍ നിക്ഷിപ്തമാകുകയും ചെയ്യും. അതോടെ കമല ഹാരിസിന് സെനറ്റ് നടപടികളിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്യാം.

ഇതിനകം തന്നെ ഡമോക്രാറ്റുകളാണ് ജനപ്രതിനിധിസഭയെ നിയന്ത്രിക്കുന്നത്. കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്തണം ഡമോക്രാറ്റുകളുടെ കൈകളിലെത്തുന്നതോടെ, ബൈഡൻ അമേരിക്കയിലെ ആരോഗ്യ പരിരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാലു വർഷത്തെ കാലത്ത് ലഘൂകരിച്ച പാരിസ്ഥിതിക നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും കുടിയേറ്റക്കാർക്ക് എളുപ്പമാക്കാൻ ശ്രമിക്കുന്നതിനുമായി കൂടുതൽ ശക്തമായ നിർദ്ദേശങ്ങൾ വാഗ്ദാനം ചെയ്യും. യുഎസ് പൗരത്വം നേടുക എന്നതും എളുപ്പമാക്കും.

നേരെ മറിച്ചായിരുന്നെങ്കില്‍ സെനറ്റിന്റെ റിപ്പബ്ലിക്കൻ നിയന്ത്രണം ബൈഡന്റെ രാഷ്ട്രീയ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയും വിവാദപരമായ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഭരണകൂടവും റിപ്പബ്ലിക്കൻ നിയമ നിർമ്മാതാക്കളും തമ്മിൽ നീണ്ട ചര്‍ച്ചകളും പ്രതിസന്ധികളും സൃഷ്ടിക്കുമായിരുന്നു.

നവംബറിലെ വോട്ടെടുപ്പിൽ, 1992 ന് ശേഷം ജോർജിയയിൽ വിജയിച്ച ആദ്യത്തെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബൈഡൻ മാറി.

കഴിഞ്ഞ വാരാന്ത്യത്തിൽ ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജറിനോട് 11,780 വോട്ടുകൾ കൂടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് നടത്തിയ ഫോണ്‍ കോള്‍ വിവാദമായിരുന്നു. എന്നാൽ, റിപ്പബ്ലിക്കൻകാരനായ റാഫെൻസ്‌പെർജർ ട്രംപിന്റെ ആവശ്യം നിരസിക്കുക മാത്രമല്ല, ട്രം‌പിന്റെ വാദഗതിയെ ഘണ്ഡിക്കുകയും ചെയ്തു.

ദേശീയ ജനകീയ വോട്ടിനേക്കാൾ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം നിർണ്ണയിക്കുന്ന ഇലക്ടറൽ കോളേജിൽ
ബൈഡന്റെ 306-232 വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ബുധനാഴ്ച ചേരുമ്പോൾ ജോർജിയയിലെ ബൈഡന്റെ വിജയം ട്രം‌പിന്റെ വെല്ലുവിളിയെ നിഷ്പ്രഭമാക്കുമെന്ന് ലോഫ്‌ലർ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top