Flash News

ആയിരക്കണക്കിന് ട്രം‌പ് അനുകൂലികള്‍ യു എസ് പാര്‍ലമെന്റിനു നേരെ ആക്രമണം അഴിച്ചുവിട്ടു; ചരിത്രത്തില്‍ ഇത് ആദ്യ സംഭവം

January 7, 2021

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രം‌പിന്റെ തോല്‍‌വിയില്‍ പ്രകോപിതരായ ട്രം‌പ് അനുകൂലികള്‍ യു എസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറി അക്രമം അഴിച്ചുവിട്ടു. പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ നാലു പേര്‍ മരിച്ചു. പാര്‍ലമെന്റ് ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിവെപ്പ് നടന്നതും ഒരു സ്ത്രീയടക്കം നാലു പേര്‍ മരിച്ചതും. സ്ത്രീക്ക് നെഞ്ചിലാണ് വെടിയേറ്റത്.

അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

ട്രം​പ് അ​നു​കൂ​ലി​ക​ൾ കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ന് പു​റ​ത്ത് ത​ടി​ച്ചു​കൂ​ടു​ക​യും പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്തു. പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ങ്ങ​ൾ പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ മ​ന്ദി​ര​ത്തി​ന​ക​ത്തു ക​ട​ക്കു​ന്ന​തു ത​ട​യാ​നാ​യി​ല്ല. ബാ​രി​ക്കേ​ഡു​ക​ൾ‌ മ​റി​ക​ട​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ മ​ന്ദി​ര​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് വെ​ടി​വ​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് നി​റ​യൊ​ഴി​ക്കു​ക​യും ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.

സെനറ്റ് ചേമ്പറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇരുസഭകളും നിര്‍ത്തിവെച്ച്‌ അംഗങ്ങളെ സുരക്ഷിതമായി മാറ്റി.

ഇത് വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top