ആർട്ടിസ്റ്റുകൾ, പൊതു വ്യക്തികൾ, വലിയ ബ്രാൻഡുകൾ എന്നിവ ഉപയോഗിക്കുന്ന പേജുകളിൽ നിന്ന് ലൈക്ക് ബട്ടൺ പിന്‍വലിക്കാൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. ബുധനാഴ്ചയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ഫേസ്ബുക്കിന്റെ പുതിയ പുനർരൂപകൽപ്പനയ്ക്കനുസൃതമാണ്.
ലേ ഔട്ട്, വാർത്താ ഫീഡ്, എളുപ്പത്തിലുള്ള നാവിഗേഷൻ, സുരക്ഷാ സവിശേഷതകൾ, അഡ്മിൻ നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫോളോവേഴ്സിനെ മാത്രം ആയിരിക്കും ഫേസ്ബുക്ക് പേജ് ഇനി കാണിക്കുക.ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും ആരാധകരുമായി സംവദിക്കാനും ഒരു ന്യൂസ് ഫീഡും ഉണ്ടായിരിക്കുമെന്നും കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.
ജനുവരി 6 മുതല്‍ പുതിയ രൂപകല്‍പ്പന ആരംഭിച്ചു.ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വ്യക്തിഗത പ്രൊഫൈലിനും പേജിനുമിടയില്‍ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ കഴിയും. പുതിയ അഡ്മിന് നിയന്ത്രണങ്ങള്‍ ഉപയോഗിച്ച് പേജ് അഡ്മിനുകള്‍ക്ക് പൂര്‍ണ നിയന്ത്രണമോ ഭാഗികമായി ആക്സസ് നല്കാന് ഉപയോക്താവിന് കഴിയുകയും ചെയ്യും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply