Flash News

മുന്‍ ഭാര്യക്ക് ചത്ത എലിയെ തപാലിലൂടെ അയച്ചയാള്‍ക്ക് 5 വര്‍ഷത്തെ ജയില്‍ ശിക്ഷ

January 8, 2021 , പി.പി. ചെറിയാന്‍

ടാമ്പ (ഫ്ലോറിഡ): മുൻ ഭാര്യയെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും ഫ്ലോറിഡയിലുള്ള അവരുടെ വീട്ടിലേക്ക് ചത്ത എലിയെ തപാലിലൂടെ അയക്കുകയും ചെയ്ത റോംനി ക്രിസ്റ്റഫർ എല്ലിസ് എന്ന 57-കാരന് അഞ്ച് വര്‍ഷത്തോളം ജയില്‍ ശിക്ഷ വിധിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചത് ജനുവരി അഞ്ചിനാണ്.

ഫെഡറൽ കോടതിയുടെ വിധിയിൽ, പ്രതി മുൻ ഭാര്യയെ ശിരച്ഛേദം ചെയ്യുമെന്നും കത്തിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തിയതും അപകടകരമായ വസ്തു തപാലില്‍ അയച്ചതും ഗൗരവമായ കുറ്റമാണെന്ന് കണ്ടെത്തിയിരുന്നു.

നാലു വർഷത്തോളമാണ് ഇയാൾ മുന്‍ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്. ചത്ത എലിക്കൊപ്പം കറുത്ത ഒരു റോസാ പുഷ്പവും തപാലില്‍ അയച്ചിരുന്നു.

പോസ്റ്റൽ ഇൻസ്പെക്ടർ ഇയാളുടെ ഇന്‍ഡ്യനാപോളിസിലുള്ള വസതി റെയ്ഡ് ചെയ്ത് മുൻ ഭാര്യയുടെ മേൽവിലാസവും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പേരുകളും ഉൾപ്പെടുന്ന ഒരു കുറിപ്പും കണ്ടെടുത്തിരുന്നു. ഭീഷണി നിലനിൽക്കെ ഇന്‍ഡ്യാനയിൽ നിന്നും മുൻ ഭാര്യയെ കാണുന്നതിന് ഫ്ലോറിഡയിലേക്കു വരുന്നുവെന്ന് ടെക്സ്റ്റ് സന്ദേശവും ഇയ്യാള്‍ അയച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top