സംഘടനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് എന്‍ എഫ് എം എ കാനഡ

നോര്‍ത്ത് അമേരിക്കയിലെ സംഘടനാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് NFMA-Canada. പുത്തന്‍ തലമുറയെ സംഘടനാ നേതൃനിരയിലേക്ക് ഉൾപ്പെടുത്തി ശക്തവും അനുകരണീയവുമായ പുതിയ സംഘടനാ ശൈലിയുമായാണ് National Federation of Malayalee Associations in Canada (NFMA-Canada) ഇപ്പോൾ പ്രവർത്തന രംഗത്തു നിറഞ്ഞുനിൽക്കുന്നത്.

കാനഡയിലെ പ്രമുഖ യൂണിവേഴ്സിറ്റി കാമ്പസുകളിലെ മലയാളി വിദ്യാർത്ഥി നേതാക്കളെ ദേശീയ നിരയിൽ അണിനിരത്തിയാണ് NFMA-Canada അതിന്റെ യൂത്ത് വിംഗ് രൂപീകരിച്ചിരിക്കുന്നത്. യുവജനങ്ങൾ പേരിനു മാത്രമായാണ് സംഘടനാ നേതൃത്വനിരയിൽ പലപ്പോഴും സജീവമായിരുന്നത്. എന്നാൽ കാനഡയിലെ മലയാളി മുഖ്യധാരാ സംഘടനാ പ്രവർത്തനം ഇനി യുവജനങ്ങൾക്ക്‌ കൂടി ഉള്ളതാണ് എന്ന സന്ദേശമാണ് ഈ ദേശീയ സംഘടന സമൂഹത്തിനു നൽകുന്നത്.

കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് കനേഡിയൻ മലയാളി ഐക്യവേദി. യുവജനങ്ങളെ സംഘടനയുടെ നേതൃനിരയിൽ അണിനിരത്തുന്നതിന്റെ ഭാഗമായി NFMA-Canada യൂത്ത് വിംഗ് എന്ന പേരിൽ സംഘടനയുടെ ദേശീയ യുവജന വിഭാഗം പ്രവർത്തനം ആരംഭിച്ചു.

കാനഡയിൽ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി സംഘടനാ നേതാക്കളെയും മറ്റു സംഘടനകളിലെ മലയാളി സംഘടനാ രംഗത്തുള്ള യുവാക്കളെയും ഒന്നിപ്പിച്ചു ഒരു കുടകീഴിൽ കൊണ്ടുവരുകയും അവരെ ദേശീയ നിരയിലേക്ക് ഉയർത്തുകയും ചെയ്യുക എന്നുള്ള ലക്ഷ്യം വെച്ചാണ് യുവജന വിഭാഗം ആരംഭിച്ചിരിക്കുന്നതെന്നും. വിവിധ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി നേതാക്കളായ ദിവ്യ അലക്സ് (ബ്രോക്ക് യൂണിവേഴ്‌സിറ്റി), ഭാഗ്യശ്രീ കണ്ടൻചാത്ത (യോർക്ക് യൂണിവേഴ്‌സിറ്റി), മെറിൽ വറുഗീസ് (യൂണിവേഴ്‌സിറ്റി ഓഫ് ടോറോന്റോ), ടാനിയ എബ്രഹാം (രയേഴ്സൺ യൂണിവേഴ്‌സിറ്റി), ഹന്ന മാത്യു (കാൽഗറി യൂണിവേഴ്‌സിറ്റി) എന്നിവരെ പുതിയ യൂവജന വേദിയുടെ നാഷണൽ കോർഡിനേര്‍മാരായി തിരഞ്ഞെടുത്തതായും കനേഡിയൻ മലയാളി ഐക്യവേദി പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു.

കാനഡയിലെ എല്ലാ പ്രൊവിൻസുകളിലെയും യൂണിവേഴ്‌സിറ്റികളിലും സംഘടനകളിലും മറ്റും പ്രവർത്തിക്കുന്ന യുവജനങ്ങളെ ദേശീയതലത്തിൽ ഒരു കുടക്കീഴിൽ അണിനിരത്താൻ കനേഡിയൻ മലയാളി ഐക്യവേദി നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ കനേഡിയൻ മലയാളികളുടെയും പിന്തുണ ഉണ്ടാകണമെന്ന് നാഷണൽ ജനറൽ സെക്രട്ടറി പ്രസാദ് നായർ അഭ്യര്‍ത്ഥിച്ചു.

പുതിയ യുവജന നേതാക്കൾക്ക് എല്ലാ ആശംസയും അറിയിക്കുന്നതായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീമതി രാജശ്രീ നായർ, ട്രഷറർ സോമൻ സക്കറിയ കൊണ്ടുരാൻ, നാഷണൽ വൈസ് പ്രസിഡന്റുമാരായ അജു ഫിലിപ്പ്, ഡോ. സിജോ ജോസഫ്, സുമൻ കുര്യൻ, നാഷണൽ സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ, ജോജി തോമസ്, സജീബ് ബാലൻ, മനോജ് ഇടമന, നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക്, നാഷണൽ ജോയിന്റ് ട്രഷറർ സജീബ് കോയ, ജെയ്സൺ ജോസഫ്, ടിനോ വെട്ടം, ബിജു ജോർജ്, ഗിരി ശങ്കർ, അനൂപ് എബ്രഹാം, സിജു സൈമൺ, ജാസ്മിൻ മാത്യു, ജെറി ജോയ്, ജിനീഷ് കോശി, അഖിൽ മോഹൻ, ജൂലിയൻ ജോർജ്, മനോജ് കരാത്ത, ഇർഫാത് സയ്ദ്, ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര, സഞ്ജയ് ചരുവിൽ, മോൻസി തോമസ്, ജെറിൻ നെറ്റ്‌കാട്ട്, ഷെല്ലി ജോയി എന്നീ NFMA Canada യുടെ നേതാക്കൾ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News