തിരുവനന്തപുരം: കെവിൻ കൊലപാതക കേസിലെ പ്രതിയായ ടിറ്റു ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് കഠിനമായി മർദ്ദനമേറ്റതായാണ് റിപ്പോർട്ട്. ടിറ്റുവിനെ ആന്തരികാവയവങ്ങൾക്ക് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ കഴിയുന്ന മകനെക്കുറിച്ച് വിവരവുമില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെ ഹൈക്കോടതി ചുമതലപ്പെടുത്തുകയാണ് ഉണ്ടായത്.
ജയിൽ അധികൃതർക്ക് കർശന മുന്നറിയിപ്പ് നൽകിയ കോടതി ശനിയാഴ്ച ജയിൽ ഡിജിപിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കെവിൻ കൊലപാതകക്കേസിലെ ഒമ്പതാമത്തെ പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയില്‍ ജീവനക്കാരുടെ ക്രൂര പീഡനത്തിനിരയായത്. ശിക്ഷിച്ചു. ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നു പിതാവ് ജെറോമിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. ഹർജി അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്ജിയോട് നിർദേശിക്കുകയും, ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്ഥിതി ഉടനടി അറിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരികമായി പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി ടിറ്റു ജെറോമിനെ മാറ്റുകയായിരുന്നു. വിവരം ജില്ലാ ജഡ്ജി ഹൈക്കോടതിയെ തുടർന്ന് അറിയിച്ചു. ഹർജി വീണ്ടും പരിഗണിച്ച കോടതി ആശുപത്രിയിൽ ടിറ്റുവിന്റെ സുരക്ഷക്കായി ജയിൽ അധികൃതർ വേണ്ടെന്നും പൊലീസ് മതിയെന്നും തുടർന്ന് നിർദേശിച്ചു. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ശനിയാഴ്ച ജില്ലാ ജഡ്ജിക്ക് നല്‍കണം. തിങ്കളാഴ്ചയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply