എല്‍ഡിഎഫ് വിജയം ജോസ് കെ. മാണിയുടെ നേട്ടം: പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക

ഷിക്കാഗോ: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മധ്യ തിരുവിതാം കൂറിലും മലയോര മേഖലകളിലും എല്‍.ഡിഎഫിന് ലഭിച്ച നേട്ടം കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപടുകള്‍ക്കു കിട്ടിയ അംഗീകാരമാണെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യോഗം വിലയിരുത്തി.

38 വര്‍ഷത്തോളം യുഡിഎഫ് മുന്നണിയുടെ നേടുംതൂണായി നില നിന്നിരുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ വഞ്ചിച്ചതിന് കിട്ടിയ തിരിച്ചടി ആണ് യു. ഡി. എഫിന്റെ പരാജയമെന്നും, 478 സീറ്റുകള്‍ നേടി ജോസ് കെ മാണി ജന പിന്തുണ തെളിയിച്ചതായും നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ജെയ്ബു കുളങ്ങര, വര്‍ക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു, കോഓര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര, ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് കയ്യാലക്കകം, ചിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി സജി പിതൃകയില്‍, ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി മിറ്റത്താനി, കാനഡ ചാപ്റ്റര്‍ പ്രസിഡന്റ് സോണി മണിയങ്ങാട്ട്, സണ്ണി കാരിക്കല്‍, ബാബു പടവത്തില്‍, ജോസ് കുരിയന്‍, സിനു മുളയാനിക്കല്‍, ജോസ് നെല്ലിയാനി, മാത്യു വട്ടമല, മുതലായവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പാലാ, കടുത്തുരുത്തി മേഖലകളില്‍ നേടിയ മികവാര്‍ന്ന വിജയം പലരെയും ഞെട്ടിച്ചു എന്നും അതിനെ മറികടക്കുവാന്‍ പാലാ സീറ്റിന്റെ കാര്യങ്ങള്‍ പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണെന്നും ജെയ്ബു കുളങ്ങര പറഞ്ഞു.

അമേരിക്കയില്‍ നിന്നും ആന്റോ രാമപുരം, ബിജുസ് ജോസഫ്, എബ്രഹാം അഗസ്റ്റിന്‍, മാത്യു മാണി, ടുട്ടു ചെരുവില്‍, വര്‍ഗീസ് കയ്യാലക്കകം, ബിനേഷ് ജോര്‍ജ്, അമല്‍ വിന്‍സെ്, ബൈജു പകലോമറ്റം, ചെറിയാന്‍ കരിന്തകര മുതലായവരും യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചു.

ഈ വരുന്ന പതിനാറാം തീയതി ജോസ്. കെ. മാണി, റോഷി അഗസ്റ്റിന്‍ എന്നീ നേതാക്കന്മാരെ പങ്കടുപ്പിച്ചു കൊണ്ട് യോഗം നടത്തുവാന്‍ തീരുമാനം എടുത്തതായി മാത്തുക്കുട്ടി ആലുംപറമ്പില്‍, സോണി മണിയങ്ങാട്ട്, ജെയ്ബു കുളങ്ങര, പി.സി. മാത്യു,ജോണ്‍ സി. വര്‍ഗീസ് മുതലായവര്‍ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment