Flash News

ഷാഹിദ ജലീലിന് നടുമുറ്റം ഖത്തർ യാത്രയയപ്പ് നല്‍കി

January 10, 2021 , മുനീഷ് അരിമണിച്ചോല

35 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന കൾച്ചറൽ ഫോറം മുൻ സംസ്ഥാന സെക്രട്ടറിയും വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തറിന്റെ കൺവീനറുമായ ഷാഹിദ ജലീലിന് നടുമുറ്റം ഖത്തർ യാത്രയയപ്പ് നല്‍കി.

കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റും നടുമുറ്റം ചീഫ് കോഓർഡിനേറ്ററുമായ ആബിദ എൻ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കൾച്ചറൽ ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ താഹിറ ബീവി നടുമുറ്റം ഖത്തറിന്റെ ഉപഹാരം ഷാഹിദ ജലീലിന് കൈമാറി.

കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി രമ്യ നമ്പിയത്, നടുമുറ്റം അസിസ്റ്റന്റ് കോർഡിനേറ്റർ റുബീന, നടുമുറ്റം എക്സിക്യൂട്ടീവ് മെമ്പർമാരായ സകീന, സമീന, നുഫൈസ, സനിയ എന്നിവർ പങ്കെടുത്തു.

നടുമുറ്റം എക്സിക്യൂട്ടീവ് മെമ്പർമാരായ നൂർജഹാൻ സ്വാഗതവും, ഹുമൈറ സമാപന ഭാഷണവും നടത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top