Flash News

ക്രിസ്ത്യന്‍ – മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം; പള്ളികളില്‍ ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണ്ണാടക പോലീസ്

January 11, 2021

ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾക്കെതിരെ സംഘപരിവറും ബി.ജെ.പിയും നടത്തുന്ന ആക്രമണം വര്‍ദ്ധിച്ചു വരുന്നു. ക്രിസ്ത്യൻ സമുദായത്തെ ആരാധനകളില്‍ നിന്ന് കർണാടക പോലീസ് വിലക്കി. ഹസ്സൻ ജില്ലയിലെ ബന്നിമാര്‍ദാട്ടിയിലെ ക്രിസ്ത്യാനികൾക്ക് മതപരമായ ശുശ്രൂഷകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതായി അമേരിക്കയിലെ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണ്‍ എന്ന സംഘടന റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 4 നാണ് സംഭവം നടന്നത്. ബന്നിമാര്‍ദാട്ടിയിൽ നടന്ന ഡിസിപി നേതൃത്വത്തില്‍ നടത്തിയ യോഗത്തിൽ 15 ക്രിസ്ത്യൻ കുടുംബങ്ങളോട് തങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണെന്ന് തെളിയിക്കാനുള്ള രേഖകൾ ആവശ്യപ്പെട്ടു. ഹിന്ദു എന്ന നിലയിലും ക്രിസ്ത്യന്‍ എന്ന നിലയിലും സര്‍ക്കാരില്‍ നിന്നുള്ള ആനൂകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്നും ഡി.സി.പി പറഞ്ഞു. ഗ്രാമത്തിലെ അമ്പതോളം വരുന്ന ക്രിസ്ത്യാനികളിലാരും തന്നെ ജന്മനാ ക്രിസ്ത്യാനികളല്ലെന്നും ഭീഷണിപ്പെടുത്തിയോ തെറ്റിദ്ധരിപ്പിച്ചോ മതത്തില്‍ ചേര്‍ത്തവരാണെന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

അതേസമയം, കർണാടക പോലീസിന്റെ നടപടിയിൽ ഏറെ ആശങ്കയുണ്ടെന്നും ക്രമസമാധാനം നടപ്പാക്കുക എന്നതാണ് പോലീസിന്റെ ഉത്തരവാദിത്വമെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്‌ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനല്ല പോലീസ് ശ്രമിക്കേണ്ടതെന്നും ഐ.സി.സി റീജീയണല്‍ മാനേജരായ വില്യം സ്റ്റാര്‍ക്ക് പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായ തോതില്‍ അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്. പുതുവര്‍ഷത്തിലെ ആദ്യ ഞായറാഴ്ചയില്‍ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ പാസ്റ്ററടക്കമുള്ള വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവരെകൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

കോവിഡ് പടര്‍ന്നുപിടിച്ച കാലയളവില്‍ മാത്രം വടക്കേ ഇന്ത്യയിലുടനീളം ക്രിസ്ത്യാനികള്‍ക്ക് നേരെ 450-ഓളം അക്രമസംഭവങ്ങളുണ്ടായതായി പേഴ്‌സിക്യൂഷന്‍ റിലീഫ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദ്വേഷം പരത്തുന്ന രീതിയിലുള്ള അക്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടത്തുന്നതെന്ന് ഈ സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഇത്തരത്തിലുള്ള 157 വിദ്വേഷ കേസുകള്‍ നടന്നതായി റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് മാസത്തിനിടയില്‍ നാല് കൊലപാതകങ്ങള്‍ 46 അക്രമങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ 32 അതിക്രമങ്ങള്‍, 43 കള്ളക്കേസുകള്‍, 20-ലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ അക്രമം, 21 നീതിപൂര്‍വ്വമല്ലാത്ത അറസ്റ്റുകള്‍, ഇങ്ങനെ വിവിധ തരത്തിലുള്ള അതിക്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ വടക്കേ ഇന്ത്യയില്‍ അഴിച്ചുവിട്ടിരിക്കുന്നത്. ഇതിലും ഭയാനകമായ രീതിയിലാണ് മുസ്ലീങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top