തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയിലെ തിരക്ക് പതിന്മടങ്ങ് വര്‍ദ്ധിച്ചു. അവധിക്കാലമായതിനാൽ, വാഹനങ്ങളുടെ നീണ്ട നിരകളും ടോൾ പിരിക്കുന്നതിലെ കാലതാമസവും കാരണം യാത്രക്കാർക്ക് മണിക്കൂറുകളോളമാണ് റോഡിൽ കാത്തുകെട്ടി കിടക്കേണ്ടി വരുന്നത്. ഇന്നലെ വൈകുന്നേരം വാഹനങ്ങള്‍ ഏകദേശം അരമണിക്കൂറോളം കാത്ത് കിടന്നാണ് ടോള്‍ പ്ളാസ മറികടന്നത്. ഇത് യാത്രക്കാര്‍ക്കിടയില്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം പാലിയേക്കരയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ മണലി പാലവും കടന്ന് വാഹനങ്ങളുടെ നിര നീണ്ടിരുന്നു. കൂടാതെ എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കില്‍ പാലിയേക്കര മേല്‍പ്പാലം വരെയും വാഹനങ്ങള്‍ കാത്ത് കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരക്ക് അല്‍പ്പമെങ്കിലും കുറവ് അനുഭവപ്പെട്ടത് ഫാസ്ടാഗ് ട്രാക്കുകളില്‍ മാത്രമാണ്.
പ്രതിദിനം പാലിയേക്കരയില്‍ ഉണ്ടാകുന്ന വാഹനത്തിരക്ക് മൂലം നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ട് നേരിടുന്നത്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ പറ്റാത്ത തരത്തിലാണ് റോഡുകളില്‍ തിരക്ക് അനുഭവപ്പെടുന്നത്. ടോള്‍ പിരിവിന്റെ പേരില്‍ ഇത്രയധികം സമയം കാത്ത് കിടക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. നിരവധി തവണ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply