Flash News

വെൽഫെയർ പാർട്ടിയുമായി യാതൊരു ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

January 11, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നോട് ചർച്ച നടത്തിയെന്ന വെൽഫെയർ പാർട്ടിയുടെ വെളിപ്പെടുത്തൽ അദ്ദേഹം നിഷേധിച്ചു. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുല്ലപ്പള്ളി.

വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാട് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വ്യക്‌തമാക്കിയിരുന്നതാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഇക്കാര്യം പിന്നീട് പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കെസി വേണുഗോപാലും ഈ നിലപാട് ആവർത്തിച്ചിരുന്നു. അതിലപ്പുറം ഇക്കാര്യത്തിൽ ഒന്നും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തിയിരുന്നതായി വെൽഫെയർ പാർട്ടി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫുമായി സഖ്യമില്ലെന്നും വെൽഫെയർ പാർട്ടി വ്യക്‌തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top