
വെൽഫെയർ പാർട്ടി ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: വെൽഫെയർ പാർട്ടി ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.സി നാസർ അദ്ധ്യക്ഷത വഹിച്ചു.
രാജ്യത്ത് നടക്കുന്ന കാർഷിക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചുള്ള കൺവെൻഷൻ പ്രമേയം വൈസ് പ്രസിഡൻ്റ് പി. ലുഖ്മാൻ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം. സുലൈമാൻ പ്രവർത്തന റിപ്പോർട്ട് അവതരപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിജയിച്ച വെൽഫെയർ പാർട്ടി ജനപ്രതിനിധികളെ കൺവെൻഷനിൽ ആദരിച്ചു. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റിയംഗം എസ്. ഇർഷാദ് നേതൃത്വം നൽകി. മോഹൻദാസ് പറളി, എ. ഉസ്മാൻ, നൗഷാദ് എ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പ്രേമ ജി പിഷാരടി സമാപന പ്രഭാഷണം നിർവഹിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply