കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ പ്രഥമ കമ്മിറ്റി നിലവിൽ വന്നു

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ പ്രഥമ കമ്മിറ്റി രൂപികരിച്ചു. കാനഡയിലെ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മ വീഡിയോ കോൺഫ്രൻസ് വഴി നടത്തിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡന്റായി റിനിൽ മക്കോരം വീട്ടിൽ, ജനറൽ സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂർ, സിറിൽ മുളവരിക്കൽ എന്നിവരെയും, വൈസ് പ്രസിഡന്റുമാരായി വിജേഷ് ജോർജ്, സോണി എം നിധിരി, ജുബിൻ വര്‍ഗീസ് എന്നിവരെയും, ട്രഷറർ ആയി സന്തോഷ് പോളിനെയും തെരഞ്ഞെടുത്തു. 2021-2023 കാലയളവിലേക്കാണ് കമ്മറ്റി നിലവിൽ വന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി കേരളത്തിലും കാനഡയിലും വളരെ സജീവമായി നിലകൊള്ളുന്ന ഒരു വലിയ സമൂഹം ഒന്നിച്ചു ചേർന്ന് ഒരു കുടക്കീഴിൽ പ്രവർത്തിക്കുവാൻ മുന്നോട്ടു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് റിനിൽ മക്കോരം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രെസ് നേതൃത്വത്തിന് ശക്തി പകരുവാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ എല്ലാ കാനഡാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറിമാരായ ബേബി ലൂക്കോസ് കോട്ടൂർ, സിറിൽ മുളവരിക്കൽ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment