Flash News

നിക്കി ഹേലിയും ട്രംപിനെ തള്ളിപ്പറഞ്ഞു

January 12, 2021 , പി.പി. ചെറിയാന്‍

സൗത്ത് കരോലിന: ട്രംപ് ക്യാബിനറ്റിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, യു എന്നിലെ മുന്‍ അമേരിക്കന്‍ അംബാസിഡറുമായ നിക്കി ഹേലി ട്രം‌പിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ജനുവരി ആറിന് ട്രം‌പ് നടത്തിയ പ്രസംഗം വളരെ തെറ്റായിരുന്നുവെന്നും, അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നുവെന്ന് ജനുവരി ഏഴിന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ അവര്‍ തുറന്നടിച്ചു.

ട്രംപിനെതിരെ പരസ്യമായി രംഗത്തുവരുന്ന അവസാന മുന്‍ ക്യാബിനറ്റ് അംഗമാണ് നിക്കി. നവംബര്‍ മൂന്നിനു ശേഷമുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ ചരിത്രം വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു.

ട്രംപ് ഭരണത്തിന്റെ അവസാന ദിനങ്ങള്‍ തീരെ നിരാശാജനകമായിരുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് ട്രംപിന്റെ നിലപാടുകളെന്ന് നിക്കി അഭിപ്രായപ്പെട്ടു.

2016-ല്‍ സൗത്ത് കരോലിന ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് ട്രംപിന്റെ ക്യാബിനറ്റില്‍ അംഗമാകുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ട്രംപിന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ദിവസങ്ങള്‍കൊണ്ട് ഇല്ലാതാകുന്നതാണ് അമേരിക്കന്‍ ജനത ദര്‍ശിച്ചത്.

സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കല്‍, ഇറാന്‍ ന്യൂക്ലിയര്‍ കരാറില്‍ നിന്നും പിന്മാറല്‍ തുടങ്ങി നല്ല പ്രവര്‍ത്തികള്‍ ട്രംപ് ഭരണകൂടം ചെയ്തിരുന്നുവെന്നും നിക്കി ഓര്‍മ്മപ്പെടുത്തി. ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിന് സമയമെടുക്കുമെന്നും 2024-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള നിക്കി ഹേലി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top