Flash News

കോവിഡ്-19 ‘മിത്ത് ആന്റ് റിയാലിറ്റി’ സൂം മീറ്റിംഗ് വിജ്ഞാനപ്രദമായി

January 12, 2021 , സന്തോഷ് എബ്രഹാം

ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ ജനുവരി 9 ശനിയാഴ്ച സൂമിലൂടെ നടത്തിയ കോവിഡ് വാക്‌സിനെക്കുറിച്ചുള്ള സെമിനാര്‍ വിജ്ഞാനപ്രദമായി. മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ വിവിധ വാക്‌സിനുകള്‍ ലഭ്യമായി കൊണ്ടിരിക്കുന്ന ഈ കാലയളവില്‍, വാക്‌സിനെ കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് വളരെ ലളിതമായ രീതിയില്‍ സംവാദകരിലേക്ക് എത്തിക്കുവാന്‍ പ്രമുഖ ആരോഗ്യ ഗവേഷണ രംഗത്തെ പാനലിന് സാധിച്ചു. ഡോ. ജെറി ജേക്കബ്, ഡോ. നിഷാ നിജില്‍, ഡോ. സിനു പി ജോണ്‍, ഡോ. സുരേഷ് പള്ളിക്കുത്ത്, ഡോ. അനുരാധ ലീ മുഖര്‍ജി എന്നിവരടങ്ങുന്ന പാനലാണ് പ്രബന്ധങ്ങളവതരിപ്പിച്ചു സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്.

പ്രൊവിന്‍സ് ഹെല്‍ത്ത് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. ആനി എബ്രഹാം മോഡറേറ്ററായി പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ശത്രുഘ്നന്‍ സിന്‍‌ഹ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി. സെക്രട്ടറി സിജു ജോണ്‍ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡണ്ട് സിനു നായര്‍ സ്വാഗതവും ഡോ. ആനി എബ്രഹാം കൃതജ്ഞതയും രേഖപ്പെടുത്തി. ട്രഷറര്‍. റെനി ജോസഫ് ഇവന്റ് സ്‌പോണ്‍സര്‍മാരെ സദസ്സിന് പരിചയപ്പെടുത്തി. ഡോ. ബിനു ഷാജിമോനും, വൈസ് ചെയര്‍പേഴ്‌സണ്‍ നിമ്മി ദാസും, എം.സിമാരായി പ്രവര്‍ത്തിച്ചു.

ഏകദേശം ഇരുന്നൂറിലധികം ആളുകള്‍ സൂമില്‍ കൂടിയും, ആയിരത്തിലധികം ആളുകള്‍ ഫേസ്ബുക്ക് ലൈവില്‍ കൂടിയും പ്രോഗ്രാം തത്സമയം വീക്ഷിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. അനുപ്, ഗ്ലോബല്‍ പ്രസിഡണ്ട് ജോണി കുരുവിള, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, പ്രസിഡന്‍റ് തങ്കം അരവിന്ദ്, ജനറല്‍ സെക്രട്ടറി ബിജു ചാക്കോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. മറ്റു പ്രൊവിന്‍സില്‍ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുത്തു. Momentz ലൈവ് തത്സമയം തങ്ങളുടെ പേജില്‍ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top