Flash News

കേരളത്തില്‍ ഇന്ന് 5507 കോവിഡ്-19 സ്ഥിരീകരിച്ചു; 4952 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

January 12, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5507 പേർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു.

രോഗ ബാധ സ്ഥിരീകരിച്ച ജില്ലകള്‍:
എറണാകുളം 813
കോട്ടയം 709
കോഴിക്കോട് 566
പത്തനംതിട്ട 482
തൃശൂര്‍ 479
കൊല്ലം 447
മലപ്പുറം 400
തിരുവനന്തപുരം 350
ആലപ്പുഴ 349
കണ്ണൂര്‍ 273
വയനാട് 207
പാലക്കാട് 201
ഇടുക്കി 173
കാസര്‍ഗോഡ് 58

ബ്രിട്ടനില്‍ നിന്ന് അടുത്തിടെ വന്ന 55 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചതും ബ്രിട്ടനില്‍ നിന്നുതന്നെ വന്ന ഒരാളിലാണ്. ഇവരുടെയെല്ലാം സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 85,51,792 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 733, കോട്ടയം 638, കോഴിക്കോട് 550, പത്തനംതിട്ട 414, തൃശൂര്‍ 464, കൊല്ലം 444, മലപ്പുറം 385, തിരുവനന്തപുരം 249, ആലപ്പുഴ 341, കണ്ണൂര്‍ 229, വയനാട് 193, പാലക്കാട് 91, ഇടുക്കി 167, കാസര്‍ഗോഡ് 54 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 22, എറണാകുളം 10, കോഴിക്കോട് 9, കണ്ണൂര്‍ 8, തൃശൂര്‍ 7, പാലക്കാട് 4, തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 277, പത്തനംതിട്ട 320, ആലപ്പുഴ 175, കോട്ടയം 850, ഇടുക്കി 74, എറണാകുളം 516, തൃശൂര്‍ 432, പാലക്കാട് 227, മലപ്പുറം 297, കോഴിക്കോട് 425, വയനാട് 110, കണ്ണൂര്‍ 201, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,51,659 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,519 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,88,973 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,546 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1130 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top