Flash News

കോവിഷീല്‍ഡും കോവാക്സും സുരക്ഷിതവും പാർശ്വഫലങ്ങൾ കുറവുമാണെന്ന് നീതി ആയോഗ്

January 12, 2021

ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി (ഇഎയു) അനുമതി ലഭിച്ച കോവ്‌ഷീൽഡും കോവാക്സും മറ്റുള്ളവയേക്കാൾ സുരക്ഷിതമാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു. രണ്ട് കോവിഡ് വാക്സിനുകളും ആയിരക്കണക്കിന് ആളുകൾക്ക് പരീക്ഷിച്ചതായും ചെറിയ പാർശ്വഫലങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

“രണ്ട് വാക്സിനുകളും (കോവിഷീൽഡ്, കോവാക്സിൻ) അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിട്ടുണ്ട്. അവയുടെ സുരക്ഷയെക്കുറിച്ച് യാതൊരു സംശയവും വേണ്ട. ആയിരക്കണക്കിന് ആളുകളിൽ അവ പരീക്ഷിക്കപ്പെട്ടു. പാർശ്വഫലങ്ങൾ താരതമ്യേന വളരെ നിസ്സാരമാണ്,” അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൂടാതെ വാക്‌സിനെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്താനും സുരക്ഷിതമായ പ്രതിരോധ കുത്തിവെപ്പിന്റെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാനും മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളും മുന്നോട്ട് വന്ന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) വികെ പോള്‍ നന്ദി അറിയിച്ചു.

അതേസമയം ആദ്യത്തെ ഡോസും പിന്നീടുള്ള ഡോസും 28 ദിവസത്തെ വ്യത്യാസത്തിനിടയില്‍ സ്വീകരിക്കണമെന്നും 14 ദിവസത്തിന് ശേഷം വാക്‌സിനേഷന്റെ ഫലം പുറത്തുവരുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം ജനുവരി 16 മുതലാണ് രാജ്യത്ത് ആരംഭിക്കുക. മുഴുവന്‍ സംസ്‌ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top