കാലം മാറിയതോടെ സിംഹങ്ങളുടെ മനോനിലയും മാറിയോ എന്നാണ് വീഡിയോ കാണുന്നവരുടെ ചോദ്യം. ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒന്നര മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ ഒരു പെൺ സിംഹവും നായയും തമ്മിലുള്ള പോരാട്ടം ആണ് ഉള്ളത്. ഏതെന്നു വ്യക്തമല്ലാത്ത സഫാരി പാർക്കിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കം മുതൽ നായയും സിംഹവും തമ്മിലുള്ള സംഘട്ടനം തന്നെ. ഒരു ഏറ്റുമുട്ടലിനു ശേഷം നായ ഒന്ന് പിന്തിരിയുന്നു. തന്റെ മുന്നിലുള്ളത് സിംഹം ആണെന്ന ഒരു കൂസലുമില്ലാതെ നിൽക്കുന്ന നായയുടെ നേർക്ക് ഓടി എത്തുകയാണ് പിന്നെ സിംഹം. സിംഹം ഓടി വരുമ്പോൾ നായയും വിടുന്നില്ല, സിംഹത്തിനു നേർക്ക് ഓടി അടുക്കുന്ന നായയെ അടി കൊടുക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. നായയുടെ ആക്രമണ ശൈലിയും, സ്വഭാവ മാറ്റവും കണ്ടു ആകെ ആശയകുഴപ്പത്തിലാവുന്ന സിംഹം ഇത്തവണ പുറകിലേക്ക് മാറുകയാണ്. സിംഹം താൻ സിംഹമാണെന്ന സത്യം സത്യത്തിൽ ഒരു നിമിഷം മറന്നു പോവുകയാണ്.
“ജീവിതത്തിൽ ഇത്ര മാത്രം ആത്മവിശ്വാസം മതി” എന്ന തലക്കെട്ടോടെയാണ് പർവീൺ കാസ്വാൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെപ്പേരാണ് കണ്ടു കഴിഞ്ഞിരുന്നത്.
Need this much confidence in life. Dog vs Lion. It also highlights issue of stray dogs & wildlife interaction. @zubinashara pic.twitter.com/lNu7X4ALm5
— Parveen Kaswan, IFS (@ParveenKaswan) January 10, 2021
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply