Flash News

വേലി തന്നെ വിളവു തിന്നുന്നു; കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തു

January 13, 2021

കോഴിക്കോട് : സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ സംഘം ചൊവ്വാഴ്ച പുലർച്ചെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റെയ്ഡ് നടത്തി.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഘം വാഷ്‌റൂമിൽ നിന്നും കസ്റ്റംസ് ഓഫീസിലെ ഡെസ്ക് ഡ്രോയറില്‍ നിന്ന് മൂന്നു ലക്ഷം രൂപയും സ്വര്‍ണ്ണവും കണ്ടെടുത്തു. എന്നാൽ, പണം പിടിച്ചെടുത്തായി സിബിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഷാർജയിൽ നിന്ന് ഒരു വിമാനം വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷമാണ് സംയുക്ത റെയ്ഡ് നടത്തിയത്. പതിവ് ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾക്കു ശേഷവും യാത്രക്കാരെ തിരച്ചിൽ നടത്തി.

കസ്റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. വിദേശ സിഗരട്ട് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം പിടികൂടിയ യാത്രക്കാരുടെ പാസ്പോര്‍ട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു.

പത്തംഗ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ് 24 മണിക്കൂര്‍ നീണ്ടു. ചൊവ്വഴ്ച്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലര്‍ച്ചെയാണ്. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top