Flash News

ഗ്വാളിയറില്‍ ആരംഭിച്ച ഹിന്ദു മഹാസഭയുടെ ‘ഗോദ്സെ’ ലൈബ്രറി ജില്ലാ ഭരണകൂടം അടച്ചുപൂട്ടി

January 13, 2021

ഗ്വാളിയർ: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ ഗ്വാളിയറില്‍ ഞായറാഴ്ച ആരംഭിച്ച ലൈബ്രറി അധികൃതര്‍ അടച്ചുപൂട്ടി. ജ്ഞാനശാല എന്ന് നാമകരണം ചെയ്ത ലൈബ്രറിയില്‍ ഗോഡ്സെയും വിഭജനവുമായി ബന്ധപ്പെട്ട വസ്തുതകൾ യുവതലമുറയെ അറിയിക്കാൻ ഇത് ഉപയോഗിക്കുമെന്നായിരുന്നു ഹിന്ദു മഹാസഭ പറഞ്ഞിരുന്നത്. ലൈബ്രറിയിലെ പുസ്‌തകങ്ങളും ബാനറുകളും പോസ്‌റ്ററുകളും ജില്ലാഭരണകൂടം പിടിച്ചെടുത്തു.

ലൈബ്രറി തുടങ്ങിയപ്പോൾ തന്നെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി ഗ്വാളിയാർ എസ്‌പി അമിത് സംഗി പറയുന്നു. ക്രമസമാധാന പ്രശ്‌നം ഭയന്ന് പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും ചെയ്‌തു. ഹിന്ദുമഹാസഭ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി അടച്ചുപൂട്ടിയതെന്ന് എസ്‌പി അറിയിച്ചു.

ഗോഡ്‌സെ യഥാർഥ രാജ്യസ്‌നേഹിയാണെന്ന് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കാനാണ് ലൈബ്രറി തുടങ്ങിയതെന്നും ഗോഡ്‌സെ ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നുവെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജയ്‌വീർ പറഞ്ഞു.

ഗോഡ്‌സെയുടെ ജീവിതവും കാഴ്‌ചപ്പാടുകളും സംബന്ധിച്ച പുസ്‌തകങ്ങളാണ് ലൈബ്രറിയിൽ ഉണ്ടായിരുന്നത്. ഇന്ത്യാ വിഭജനം തടയുന്നതിൽ ഗാന്ധിജി പരാജയപ്പെട്ടുവെന്നാണ് ഹിന്ദു മഹാസഭയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഇവർ പ്രഭാഷണവും സംഘടിപ്പിച്ചിരുന്നു.

സംഭവത്തിൽ കേസെടുക്കാത്ത സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാരിനോട് വിയോജിക്കുന്നവരെ മുഴുവൻ ബിജെപി രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തുകയാണ്. രാഷ്‌ട്രപിതാവിനെ അപമാനിച്ചിട്ടും ഇവിടെ കേസ് എടുക്കുന്നില്ലെന്ന് കോൺഗ്രസ് വക്‌താവ്‌ കെകെ മിശ്ര വിമർശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top