Flash News

ജനിതക മാറ്റം വന്ന കൊറോണ വൈറസ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു: ലോകാരോഗ്യ സംഘടന

January 13, 2021

ലണ്ടൻ: യുകെയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ജനിതക മാറ്റം വന്ന കൊറോണ വൈറസ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു‌എച്ച്‌ഒ) കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മറ്റൊരു വകഭേദം വന്ന വൈറസ് 20 മറ്റ് രാജ്യങ്ങളിലും കണ്ടെത്തിയതായി ഡബ്ല്യു എച്ച് ഒ റിപ്പോര്‍ട്ട് ചെയ്തു.

2020 ഡിസംബർ 14 ന് ലോകാരോഗ്യ സംഘടന ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട VOC 202012/01 വകഭേദം യുകെയിലാണ് കണ്ടെത്തിയത്. അതാണ് ഇതിനകം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. വൈറസ് ബാധിച്ചവരുടെ പ്രായവും ലിംഗഭേദവും മറ്റ് വകഭേദങ്ങൾക്ക് സമാനമാണ്. എന്നാല്‍ വ്യാപനശേഷി കൂടുതലാണെന്നാണ് ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്‌തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഡിസംബര്‍ 18ന് കണ്ടെത്തിയ 501Y.V2 വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനങ്ങളില്‍ പുതിയ വകഭേദം മുന്‍പുള്ളതിനെക്കാള്‍ അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തീവ്ര രോഗാവസ്‌ഥക്ക് കാരണമാകുമെന്ന സൂചനകളില്ല. എന്നാല്‍ ഇത് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കും.

അതിനിടെ, ജനുവരി ഒമ്പതിന് ബ്രസീലില്‍നിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരില്‍ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട് ലോകാരോഗ്യ സംഘടനക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് മുതിര്‍ന്നവരിലും രണ്ട് കുട്ടികളിലും പുതിയ വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top