വാഷിംഗ്ടണ്‍: ട്രംപ് അനുകൂല പ്രക്ഷോഭകർ ക്യാപിറ്റോളില്‍ അതിക്രമിച്ചു കയറിയതിന്റെ പശ്ചാത്തലത്തിൽ, യു എസ് നിയമ നിർമ്മാതാക്കൾക്കിടയില്‍ കോവിഡ്-19 വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.
മൂന്ന് കോണ്‍ഗ്രസ് അംഗങ്ങൾ ഇതുവരെ തങ്ങള്‍ക്ക് കോവിഡ്-19 പോസിറ്റീവ് ടെസ്റ്റ് ഫലങ്ങൾ സ്വമേധയാ പ്രഖ്യാപിച്ചു. ഡമോക്രാറ്റിക് പ്രതിനിധികളായ ബോണി വാട്സൺ കോൾമാൻ, പ്രമീള ജയപാൽ, ബ്രാഡ് ഷ്നൈഡർ എന്നിവര്‍ക്കാണ് കഴിഞ്ഞ ബുധനാഴ്ചത്തെ പ്രതിഷേധത്തിന് ശേഷം ഈ രോഗം പിടിപെട്ടത്.
“ഇത് ഒരു തമാശയല്ല. ഞങ്ങളുടെ ജീവിതവും ഉപജീവനമാർഗവും അപകടത്തിലാണ്, മുഖംമൂടി ധരിക്കാൻ വിസമ്മതിക്കുന്ന ഏതൊരാൾക്കും അവരുടെ സ്വാർത്ഥമായ വിഢിത്തം കാരണം നമ്മുടെ ജീവൻ അപകടത്തിലാക്കിയതിന് പൂർണ ഉത്തരവാദിത്തം ഉണ്ടായിരിക്കണം, ”ജയപാൽ പ്രസ്താവനയിൽ പറഞ്ഞു.
ഡമോക്രാറ്റിക് പ്രതിനിധികളായ ഡെബി ഡിംഗലും (മിഷിഗണ്‍) ആന്റണി ബ്രൗണും ചൊവ്വാഴ്ച അവതരിപ്പിച്ച ബിൽ പാസാക്കിയാൽ ക്യാപിറ്റോളില്‍ മാസ്ക് ധരിക്കാതെ എത്തിയ നിയമനിർമ്മാതാക്കൾക്ക് 1,000 ഡോളർ വീതം പിഴ നൽകേണ്ടിവരും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply