വാഷിംഗ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്താൻ യൂറോപ്യൻ നേതാക്കൾ വിസമ്മതിച്ചതിനാല്‍ തന്റെ യൂറോപ്പിലേക്കുള്ള യാത്ര റദ്ദാക്കാൻ അദ്ദേഹം നിർബന്ധിതനായി. ഐക്യരാഷ്ട്ര സഭയുടെ (യുഎൻ) യുഎസ് പ്രതിനിധിക്ക് തായ്വാനിലേക്കുള്ള യാത്രയും റദ്ദാക്കേണ്ടതായി വന്നു. അവസാന നാളുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയാണ് അമേരിക്കക്ക് അസാധാരണമായ ഈ അപമാനം വരുത്തിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാറ്റോയുടെ സഖ്യകക്ഷിയായ ലക്സംബർഗിലെ വിദേശകാര്യ മന്ത്രി ജീൻ അസെൽബോണിനെയും, യൂറോപ്യൻ യൂണിയൻ നേതാക്കളെയും ബ്രസൽസിലെ ഉന്നത നയതന്ത്രജ്ഞനെയും പോംപിയോ സന്ദർശിക്കാൻ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അവരുടെയൊക്കെ ‘നിരസിക്കല്‍’ പോംപിയോയ്ക്ക് മാത്രമല്ല യു എസിനും കിട്ടിയ പ്രഹരമായിട്ടാണ് കണക്കാക്കുന്നത്.
പോംപിയോയുടെ സന്ദര്‍ശനം അനുവദിക്കുന്നതിൽ അവിടത്തെ ഉദ്യോഗസ്ഥർ വിമുഖത കാണിച്ചതിനെത്തുടർന്നാണ് ലക്സംബർഗിലേക്ക് പോകാനുള്ള പദ്ധതി റദ്ദാക്കിയത്.
പോംപിയോയുടെ ഷെഡ്യൂൾ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളോ ബ്രസൽസിലേക്കുള്ള ആസൂത്രിത യാത്രയിൽ നാറ്റോയിൽ പൊതു പരിപാടികളോ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുയായികളുടെ ഒരു സംഘം യുഎസ് ക്യാപിറ്റോള്‍ കെട്ടിടം തകർത്തതിനെ തുടർന്ന് യൂറോപ്പിലെ സഖ്യകക്ഷികൾ പോംപിയോയെ നിശിതമായി വിമര്‍ശിച്ചെന്ന് പേര് പുറത്തുപറയാന്‍ ആഗ്രഹിക്കാത്ത വൃത്തങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നിയമ നിർമ്മാതാക്കൾ. യുഎസ് ക്യാപിറ്റോള്‍ കെട്ടിടം ആക്രമിക്കാൻ ട്രംപ് ബുധനാഴ്ച ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. അടുത്ത ദിവസം തന്നെ ആർടിഎൽ റേഡിയോയിൽ ട്രംപിനെ “കുറ്റവാളി” എന്നും “പൊളിറ്റിക്കൽ പൈറോമാനിയാക്” എന്നും ലക്സംബർഗിന്റെ വിദേശകാര്യ മന്ത്രി അസെൽബോൺ വിളിച്ചിരുന്നു.
എന്നാൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച തന്റെ യൂറോപ്പ് സന്ദർശനവും യുഎൻ അംബാസഡർ കെല്ലി ക്രാഫ്റ്റിന്റെ തായ്വാനിലേക്കുള്ള മൂന്നു ദിവസത്തെ യാത്രയും ഉൾപ്പെടെ എല്ലാ യാത്രകളും റദ്ദാക്കിയതായി അവകാശപ്പെട്ടു.
സ്വയം ഭരിക്കുന്ന ചൈനീസ് പ്രദേശമായ തായ്വാൻ സന്ദർശിക്കാനുള്ള ക്രാഫ്റ്റിന്റെ ഇപ്പോൾ റദ്ദാക്കിയ പദ്ധതിയെ ചൈന അപലപിച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply