DACA-യില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗ്രീന്‍ കാര്‍ഡും തുടര്‍ന്ന് പൗരത്വം ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കും: കമല ഹാരിസ്

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ – കമലാ ഹാരിസ് ഭരണം ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിനു സമൂല പരിവര്‍ത്തനം നടത്തുമെന്നും, അമേരിക്കയില്‍ കുടിയേറി താത്കാലിക സംരക്ഷണയില്‍ കഴിയുന്നവര്‍ക്കും Deferred Action for Childhood Arrivals (DACA) ആക്ടിന്റെ പരിധിയിലുള്ളവര്‍ക്ക് ഉടന്‍ ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന കമലാ ഹാരിസ് വ്യക്തമാക്കി.

ജനുവരി 12 ചൊവ്വാഴ്ച യൂണിവിഷന് നല്‍കിയ അഭിമുഖത്തിലാണ് കമലാ ഹാരിസിന്റെ വാഗ്ദാനം. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്റെ സമയപരിധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെയാണ് പൗരത്വ അപേക്ഷ പരിഗണിക്കാനെടുക്കുന്ന സമയം.

കോടതികളില്‍ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് ഇമിഗ്രേഷന്‍ കേസുകള്‍ അടിയന്തരമായി പരിഗണിക്കുന്നതിന് കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഡെലവെയറിലെ വില്‍മിംഗ്ടണിലുള്ള ലോക്കല്‍ ഫെയ്ത്ത് ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘം നേതാക്കള്‍ ബൈഡനെ കാണുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് ഹാരിസിന്റെ ഈ പ്രസ്താവന.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് സംഘം ആവശ്യപ്പെടും. ട്രംപിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ പൂര്‍ണമായും തിരുത്തി എഴുതുമെന്നു മാത്രമല്ല, സുതാര്യമായ ഇമിഗ്രേഷന്‍ നയങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ബൈഡന്‍ ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment