വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡിസി പ്രോവിന്‍സ് ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിച്ചു

വാഷിംഗ്ടണ്‍ഡിസി: അമേരിക്കന്‍ റീജിയന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടണ്‍ഡിസി പ്രൊവിന്‍സ് ക്രിസ്തുമസ് ആന്‍ഡ് ന്യൂഇയര്‍ ആഘോഷം 2021 ജനുവരി 3 ഞായറാഴ്ച വിവിധ കലാപരിപാടികളോടെ അതിഭംഗിയായി അവതരിപ്പിച്ചു. കാതറിന്‍ ടെന്നിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ പ്രോഗ്രാമിന് തുടക്കംകുറിച്ചു.

ഡബ്ല്യുഎംസി വാഷിംഗ്ടണ്‍ഡിസി പ്രൊവിന്‍സ് സെക്രട്ടറി ഡോക്ടര്‍ മധുസൂദന്‍ നമ്പ്യാര്‍ അതിഥികളെ സന്തോഷപൂര്‍വ്വം സ്വാഗതംചെയ്തു. കോവിഡ്19 ബോധവല്‍ക്കരണചര്‍ച്ച, പുതിയ വെബ്‌സൈറ്റ് പ്രകാശനം, യുവജനപരിപാടി, വിദ്യാഭ്യാസവും ശാക്തീകരണവും, എന്നിങ്ങനെ തുടങ്ങി അനവധിവിഷയങ്ങള്‍ ഡബ്ല്യുഎംസിഡിസ ിപ്രൊവിന്‍സ് 2020 വിജയകരമായി നടത്തിയവിവരം ഡോക്ടര്‍ മധുനമ്പ്യാര്‍ അറിയിച്ചു.

ഡബ്ല്യുഎംസി തീംസോങ്ങിന് ശേഷം ജനപ്രിയ ഫോട്ടോഗ്രാഫര്‍, നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ ലെന്‍ജി ജേക്കബ ്പരിപാടിയുടെ മാസ്റ്റര്‍ഓഫ് സെര്‍മണി ആയിപരിപാടിക്ക് മോഡിയും ഊര്‍ജ്ജവും പകര്‍ന്നു.

ഡബ്ല്യുഎംസി വാഷിംഗ്ടണ്‍ഡിസി പ്രൊവിന്‍സ്പ്രസിഡന്‍റ മോഹന്‍കുമാര്‍ അറുമുഖം തന്റെ പ്രസംഗത്തില്‍ ചാരിറ്റിപരിപാടികള്‍, അംഗത്വം ശക്തിപ്പെടുത്തല്‍, കേരളത്തിന്റെ തനതായ കലാസംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ 2021ലെ പദ്ധതികളില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ചു.

ഡബ്ല്യുഎംസി വാഷിംഗ്ടണ്‍ഡിസി പ്രൊവിന്‍സ് ചെയര്‍മാന്‍ വിന്‍സണ്‍ പാലത്തിങ്കല്‍ നടത്തിയ പ്രസംഗംവളരെ ശ്രദ്ധേയമായി.അദ്ദേഹം മുഖ്യഅതിഥിയായി ഡോക്ടര്‍ മാത്യു തോമസിനെ സ്വാഗതം ചെയ്തു.

വിശിഷ്ട അതിഥി ഡോക്ടര്‍ മാത്യു തോമസ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഏജന്‍സിയുടെ ഉപദേഷ്ടാവാണ്. നല്ലബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് സാധ്യമായഎല്ലാ വഴികളിലൂടെയും കു ടുംബമായുംസമൂഹമായും ബന്ധപ്പെടേണ്ടതിന്‍റെ പ്രാധാന്യംഅദ്ദേഹത്തിന്റെ വാക്കുകളില്‍ തെളിഞ്ഞുനിന്നിരുന്നു. ലോകമെമ്പാടുമുള്ള കോവിഡ് 19 മൂലമുണ്ടായ സാമൂഹ്യശാസ്ത്രപരമായ മാറ്റങ്ങള്‍പൊരുത്തപ്പെടുകയും പ്രതീക്ഷ നഷ്ടപ്പെടാതെ പുതിയസാധാരണ ജീവിതംനയിക്കുകയും ചെയ്യുകഎന്നതായിരുന്നു അദ്ദേഹത്തിന്‍ െറസന്ദേശം.ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വളരെ ബഹുമാനിക്കുന്ന വെരി റവ. എബ്രഹാം കടവില്‍ കോര്‍പിസ്‌കോപ്പ കിസ്തുമസ ്പുതുവത്സര സന്ദേശം നല്‍ കി.പകര്‍ച്ചവ്യാധിമൂലംഉണ്ടായ പ്രശ്‌നങ്ങളെകുറിച്ച് അദ്ദേഹംചര്‍ച്ചചെയ്തു. സമ്മര്‍ദ്ദകരമായ സമയത്ത് കുടുംബാംഗങ്ങള്‍ക്ക് ക്ഷമയുംസമാധാനവും ആവശ്യപ്പെട്ടു. മനസികാരോഗ്യ പ്രതിസന്ധി കുറയ്ക്കുന്നതിന് പരസ്പരം പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണ്. നിത്യജീവനു േവണ്ടിദൈവത്തില്‍ വിശ്വസിക്കാനും സമാധാനത്തില്‍ ജീവിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

അച്ചന്റെ പ്രസംഗത്തിന്‌ശേഷം “യേശുവിന്റെ നേറ്റിവിറ്റി” എന്ന മനോഹരമായ ക്രിസ്മസ്‌പ്രോഗ്രാം അവതരിപ്പിച്ചു, അത്സംവിധാനം ചെയ്തത് ലെന്‍ജി ജേക്കബ് ആന്‍ഡ് ജേക്കബ് പൗലോസും ആണ്. ഹോളിട്രിനിറ്റി സിഎസ്‌ഐ ചര്‍ച്ച് വാഷിംഗ്ടണ്‍ഡിസി ഗായകസംഘം കരോള്‍ഗാനം ആലപിച്ചു.തുടര്‍ന്ന് ഹിര്‍ഷല്‍ന മ്പ്യാര്‍ആന്‍ ഡ്മാര്‍ഷല്‍ നമ്പ്യാര്‍അവതരിപ്പിച്ച ക്ലാസിക് നൃത്തം പരിപാടിയുടെ ഒരുപ്രത്യേകതയായിരുന്നു. ന്യൂയോര്‍ക്ക ്‌സ്‌റ്റേറ്റിലെ ആല്‍ബനിയില്‍നിന്നും മറിയ സൂസന്‍ സാമ ുവേല്‍ ഒരു മധുര ക്രിസ്തീയഗാനം ആലപിച്ചു. രൂപ മുഖര്‍ജിയുടെ ബോളിവുഡ് നൃത്തം, സുഭിക്ഷ പ്രഭാകരന്റെ കീബോര്‍ഡ്, ന്യൂയോര്‍ക്കില്‍നിന്നുള്ള മലയാള യൂട്യൂബ് സീരീസ് “കപ്പാസ് ആന്‍ഡ് ക്രോയിസന്റ്” ടീം ഡബ്ല്യുഎംസി വാഷിംഗ്ടണ്‍ ഡിസിക്ക് ഒരുചെറിയ ക്രിസ്മസ് സ്ക്രിപ്റ്റ് പ്രദര്‍ശിപ്പിച്ചു. നിരവധി ഡബ്ല്യുഎംസി വാഷിംഗ്ടണ്‍ ഡിസി അംഗങ്ങളും അവരുടെ ക്രിസ്മസ് പുതുവത്സര ആശംസകള്‍ അയച്ചു.

ഡബ്ലിയുഎംസി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, പ്രസിഡണ്ട് തങ്കം അരവിന്ദ് എന്നിവര്‍ ആശംസകള്‍നേര്‍ന്നു. സമൂഹത്തിനായി കൂടുതല്‍ മൂല്യവത്തായ പരിപാടികള്‍ സംഘടി പ്പിച്ച്ഒരുമിച്ച് വരുന്നതിന്നിന്റെ പ്രാധാന്യം അവര്‍പറഞ്ഞു. ന്യൂജേഴ്‌സി പ്രോവിന്‍സ് ചെയര്‍മാന്‍ ഡോക്ടര്‍ ഗോപിനാഥന്‍നായര്‍ ആശംസകള്‍ നേര്‍ന്നു.

ശ്രീനാരായണ മിഷന്‍ സെന്‍റര്‍ പ്രസിഡന്റും ഡബ്ലിയുഎംസി ഡിസി പ്രൊവിന്‍സ് ജോയിന്റ് സെക്രട്ടറിയുമായ ജയരാജ് ജയദേവന്‍ നന്ദി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രൊവിന്‍സ് വളര്‍ച്ചയെകുറിച്ച് അദ്ദേഹംവിവരിച്ചു. പരിപാടിയുടെവിജയത്തിനും പ്രൊവിന്‍സിനുംസ ംഭാവനനല്‍കിയ എല്ലാവര്‍ക്കും വ്യക്തിപരമായി നന്ദിപറഞ്ഞു.പരിപാടിക്കുള്ള സാങ്കേതികസഹായം ഷെര്‍ലി നമ്പ്യാര്‍ നല്‍കി. കൂടുതല്‍വിശദാംശങ്ങള്‍ക്ക് https://wmc-bwdc.com/

Print Friendly, PDF & Email

Related News

Leave a Comment