യുഎസ് ക്യാപിറ്റൽ ആക്രമണം; ഒരു ഹ്യൂസ്റ്റൺ പോലീസ് ഓഫീസറും പ്രതികൂട്ടിൽ

ഹ്യൂസ്റ്റൺ: അമേരിക്കൻ ക്യാപിറ്റോള്‍ ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുകളിൽ ഒരാൾ ഹ്യൂസ്റ്റൺ പോലീസ് ഓഫിസർ ആണെന്ന് ഹ്യൂസ്റ്റൺ പോലീസ് ചീഫ് ആർട്ട് അസെ‌വെടോ പറഞ്ഞു. തന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് ഞായറാഴ്ച തന്നെ തനിക്ക് വിവരം ലഭിച്ചതായും അയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എഫ്ബിഐയും അന്വേഷണം ആരംഭിച്ചു എന്ന് പോലീസ് ചീഫ് ആർട്ട് അസെ‌വാടോ സൂചിപ്പിച്ചു.

ഓഫീസർ റ്റാം ഡിൻഫാം ആണ് പങ്കുണ്ടെന്നു സംശയിക്കുന്ന പോലീസ് ഓഫീസർ എന്ന് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. “ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരംഗം തന്റെ സ്വന്ത സമയത്തു ഒരു റാലിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. അത് അവരുടെ ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ ഈ ഉദ്യോഗസ്ഥൻ അവിടെ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത്
ക്യാപിറ്റോള്‍ ബിൽഡിങ്ങിലേക്ക് നുഴഞ്ഞുകയറിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു,” ചീഫ് അസെവെഡോ പറഞ്ഞു.

ഓഫീസർ റ്റാം ഡിൻഫാമിനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാമിന് ഏകദേശം 18 വർഷത്തെ സർവിസും, ഇതുവരെ അച്ചടക്കലംഘനത്തിന് നടപടി നേരിട്ടിട്ടില്ലെന്നും ചീഫ് അസെവെഡോ പറയുന്നു.

“ഇതുവരെ അദ്ദേഹം ഒറ്റയ്ക്കാണ് പോയതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ എഫ്ബിഐയും സംയുക്ത തീവ്രവാദ ടാസ്‌ക് ഫോഴ്‌സും അന്വേഷണം തുടരുകയാണ്,” ചീഫ് അസെവെഡോ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment