Flash News

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ധനസമാഹരണം ആർ‌എസ്‌എസ് ജമ്മു കശ്മീരിൽ ആരംഭിച്ചു

January 14, 2021

ജമ്മു: ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമാണത്തിനുള്ള ധനസമാഹരണത്തിനായി രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു.

രാജ്യവ്യാപകമായി പ്രചാരണത്തിന്റെ ഭാഗമായി ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി സുരേഷ് “ഭയ്യജി” ജോഷി ജമ്മു കശ്മീരിൽ ഡ്രൈവ് ആരംഭിച്ചതായി ആർ‌എസ്‌എസ് വക്താവ് പറഞ്ഞു. അദ്ദേഹം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിത്തം തേടി.

ഫെബ്രുവരി 27 വരെ ഡ്രൈവ് തുടരും. ധനസമാഹരണത്തിന് മാത്രമല്ല, ആളുകളുമായും സമൂഹവുമായും ബന്ധപ്പെടാനാണ് ഈ ഡ്രൈവ് എന്ന് ജോഷി പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top