Flash News

ജനുവരി 16 ന് ആരംഭിക്കുന്ന വനിതാ ഉച്ചകോടിയില്‍ ഇന്തോ-പാക് സമാധാനം സ്ഥാപിക്കല്‍ മുഖ്യ വിഷയം

January 14, 2021

ന്യൂദൽഹി: ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച് എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ, ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് തങ്ങളുടെ അനുഭവങ്ങളും പരിഹാര മാര്‍ഗങ്ങളും പങ്കുവെക്കുന്നതിനായി ലോകമെമ്പാടുമുള്ള 40 പ്രമുഖ വനിതാ പ്രതിനിധികള്‍ ശനിയാഴ്ച നടക്കുന്ന ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കും.

ഇന്ത്യയുടെയും പാക്കിസ്താന്റേയും പൈതൃകം ആഘോഷിക്കുക, സ്ത്രീകളുടെയും യുവാക്കളുടെയും ഊർജ്ജം പകരുക, പുതിയ സമീപനങ്ങൾക്ക് ഒരു വേദി നൽകുക എന്നിവയില്‍ സജീവ വനിതാ വെർച്വൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.

“ഒരു വർഷത്തെ നഷ്ടത്തിനും സംഘർഷത്തിനും ശേഷം, 2021 ൽ നമ്മുടെ രാജ്യത്തും സമീപ പ്രദേശങ്ങളിലും സൗഹൃദങ്ങളും സഹകരണവും ഐക്യവും വളർത്തുന്നതിന് പ്രായോഗിക നടപടികൾ കൈക്കൊള്ളണം,” സംഘാടകര്‍ പറയുന്നു.

“ഈ ഉച്ചകോടി രാഷ്ട്രീയ അധികാരമുള്ളവരുടെ പൊള്ളയായ വാഗ്ദാനങ്ങൾ ഉന്നയിക്കുന്നതിനല്ല. സമാധാനം കെട്ടിപ്പടുക്കുന്നതിനായി സ്വന്തം മേഖലകളിൽ മൂല്യം സൃഷ്ടിക്കുന്ന ബുദ്ധിയുള്ള മനസ്സിനെക്കുറിച്ചാണ്,” ഉച്ചകോടിയുടെ സംഘാടകരായ ഇഷെ സ്ഥാപകയും എഡിറ്ററുമായ അക്താ കപൂർ പറഞ്ഞു.

പ്രശസ്ത സമാധാന പ്രവർത്തക സില്ലാ എൽവർത്തി, പ്രശസ്‌ത ബ്രിട്ടീഷ് എഴുത്തുകാരി ആലീസ് അൽബിനിയ, അക്കാദമിഷ്യനും ലേഡി ശ്രീറാം കോളേജിന്റെ മുൻ പ്രിൻസിപ്പൽ മീനാക്ഷി ഗോപിനാഥ്, അവാർഡ് ജേതാവായ പാക്കിസ്താന്‍ ചലച്ചിത്ര സംവിധായിക മെഹ്രീൻ ജബ്ബാർ, എഴുത്തുകാരി ഷീല റെഡ്ഡി എന്നിവരും പങ്കെടുക്കും.

“ഇന്റലിജൻസ് ഇൻ ആക്ഷൻ (ഐ ഐ എ)” എന്ന വിഷയത്തിൽ മൂന്ന് തവണ സമാധാനത്തിനുള്ള നോബേൽ സമ്മാന നോമിനി സ്കില്ല എൽവർത്തി നടത്തിയ പ്രസംഗത്തോടെ ഉച്ചകോടി ആരംഭിക്കും. തുടർന്ന് “സാഹിത്യത്തെ എങ്ങനെ നിർമ്മിക്കാം, പുനർനിർമ്മിക്കാം” തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിവിധ പാനൽ ചർച്ചകളും വർക്ക് ഷോപ്പുകളും, “ബന്ധങ്ങൾ”, “സമാധാനം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് ” എന്നീ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും.

സാഹിത്യം, കല, സംസ്കാരം, രൂപകൽപ്പന, സിനിമ, യുവജന ആക്ടിവിസം എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന നിർമാണത്തിന്റെ വിവിധ വശങ്ങൾ പാനലുകളും വ്യക്തിഗത ചർച്ചകളും പരിശോധിക്കും.

ഉച്ചകോടിക്ക് ജർമ്മനി ആസ്ഥാനമായുള്ള ആഗോള ശാക്തീകരണ ഗ്രൂപ്പായ ഡി ഡി സ്കൂൾ പിന്തുണ നൽകുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top