ഡിട്രോയിറ്റ്: സെന്റ് മേരീസ്ക്നാനായ കത്തോലിക്കാ ഇടവകയില്‍ നിന്ന് ചിക്കാഗോ രൂപത,ക്നാനായ റീജിയന് ലിറ്റില്‍ ഫ്ലവര്‍ മിഷന് ലീഗിന്റെയും, ഇന്‍ഫന്റ് മിനിസ്ട്രിയുടെയും നേത്രത്വത്തില്‍ സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചു നടത്തിയ കുട്ടി വിശുദ്ധര്‍ വീഡിയോ മത്സരത്തില്‍ വിജയിച്ചവര്‍ക്കു ജനുവരി 10 ഞായറാഴ്ച്ച വി.കുബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോസഫ് ജെമി പുതുശ്ശേരില്‍, കൈക്കാരന്തോമസ് ഇലക്കാട്ട്, ഡിആര്‍ഇ ബിജു തേക്കിലക്കാട്ടില്‍ വിജയികള്‍ക്ക് സമ്മാനം നല്കി.
ലിറ്റില്‍ ഫ്ലവര്മിഷന് ലീഗിന്റെ നേത്രത്വത്തില്‍ നടത്തിയ മത്സരത്തില്‍ 88 കുട്ടികള്‍ പങ്കെടുക്കുകയും അതില്‍ ഡിട്രോയിറ്റ് സെമേരീസ് ഇടവകയില്‍ നിന്നും ഹെലന് ജോബി മംഗലത്തേട്ട് ഒന്നാം സ്ഥാനം പങ്കിടുകയും ,ക്രിസ്റ്റഫര്‍ സ്റ്റീഫന്‍ താന്നിക്കുഴിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . ഇന്‍ഫന്റ് മിനിസ്ട്രിയുടെ നേത്രത്വത്തില്നടത്തിയ മത്സരത്തില്‍ 147 കുട്ടികള്‍ പങ്കെടുക്കുകയും അതില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയില്‍ നിന്നും ജോണ്‍ പോള്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply