Flash News
ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു   ****    ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് യുഎസ് ഉപരോധം നീക്കണമെന്ന് ഇറാൻ   ****    എൽ‌പി‌ജി സിലിണ്ടറിന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയും വില കൂടി   ****    ഇന്ത്യൻ മഹാസമുദ്രത്തിൽ ദുരിതമനുഭവിക്കുന്ന റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകണമെന്ന് എച്ച്ആർഡബ്ല്യു ഇന്ത്യയോട് അഭ്യർത്ഥിച്ചു   ****    കോവിഡ് കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക തയ്യാറാക്കിയ പാസ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായി   ****   

ബിനു കൈതക്കതൊട്ടിയുടെ നേതൃത്വത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് നവനേതൃത്വം

January 15, 2021 , ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 2021-2022 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിനു കൈതക്കത്തൊട്ടി (പ്രസിഡന്റ്), ബൈജു ജോസ് (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടച്ചേരിയില്‍ (ജോയിന്റ് സെക്രട്ടറി) എന്നീ ടീമിനെ തെരഞ്ഞെടുത്തു.

ഇവരെ കൂടാതെ മുന്‍ എക്‌സിക്യൂട്ടീവ് ഉള്‍പ്പെടെ പത്ത് ബോര്‍ഡ് ഡയറക്‌ടേഴ്‌സിനേയും തെരഞ്ഞെടുത്തു. പീറ്റര്‍ കുളങ്ങര, ജിബി കൊല്ലപ്പിള്ളി, റോണി തോമസ്, സണ്ണി ഇടിയാലി, സജി തേക്കുംകാട്ടില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബൈജു കുന്നേല്‍, പോള്‍സണ്‍ കുളങ്ങര, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ഫിലിപ്പ് പെരികലം എന്നിവര്‍ ആണ് പുതിയ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഉള്ളത്.

കൊറോണ എന്ന മഹമാരിയുടെ ഈ കാലഘട്ടത്തില്‍ വലിയ പരിപാടികള്‍ക്ക് ഒന്നും അവസരം ഇല്ലെങ്കിലും സോഷ്യല്‍ ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് തന്നെ ഈ മഹാമാരിയുടെ കാലഘട്ടത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പുതിയ പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയില്‍ പറഞ്ഞു.

പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തിലുള്ള മുന്‍ എക്‌സിക്യൂട്ടീവിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ സ്ലാഘനീമാണെന്ന് പുതിയ എക്‌സിക്യൂട്ടീവ് ഐകകണ്‌ഠേന പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top