2021 ഇന്‍ഫാം കാര്‍ഷിക നവോത്ഥാന വര്‍ഷം; കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം

ഇന്‍ഫാം കര്‍ഷകദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി, കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കുന്നു. ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, പി.സി.സിറിയക്, ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, ഷെവ.അഡ്വ.വി. സി. സെബാസ്റ്റ്യന്‍, ജോയ് തെങ്ങുംകുടി, ജോസ് എടപ്പാട്ട്, സണ്ണി അഗസ്റ്റിന്‍, കെ. മൈതീന്‍ ഹാജി, ഫാ. ജോസ് മോനിപ്പിള്ളി, ജനറ്റ് മാത്യു തുടങ്ങിയവര്‍ സമീപം

കൊച്ചി: സംസ്ഥാനത്തുടനീളം ഇന്‍ഫാം കര്‍ഷകദിനം ആചരിച്ചു. കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ചേര്‍ന്ന ഇന്‍ഫാം സംസ്ഥാന നേതൃസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ശക്തമാക്കണമെന്നും കാര്‍ഷികപ്രശ്‌നങ്ങളില്‍ ഒറ്റക്കെട്ടായ മുന്നേറ്റം അടിയന്തരമായി വേണമെന്നും മാര്‍ ആലഞ്ചേരി സൂചിപ്പിച്ചു. 2021 ഇന്‍ഫാം കാര്‍ഷിക നവോത്ഥാന വര്‍ഷമായി മാര്‍ ആലഞ്ചേരി പ്രഖ്യാപിച്ചു.

ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിളളില്‍ സ്വാഗതവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി ആശംസയും നേര്‍ന്നു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇന്‍ഫാം നിലപാടു സംബന്ധിച്ച് ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും ഇന്‍ഫാം ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി അനുസ്മരണ പ്രഭാഷണവും നടത്തി. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, സെക്രട്ടറിമാരായ ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന സെക്രട്ടറി സണ്ണി അഗസ്റ്റിന്‍, ജില്ല പ്രസിഡന്റുമാരായ കെ.എസ്.മാത്യു, പി.എസ്.മൈക്കിള്‍, ജോയി പള്ളിവാതുക്കല്‍, സംസ്ഥാന ഡയറക്ടര്‍ ഫാ.ജിന്‍സ് കിഴക്കേല്‍, ഫാ.ജോസ് തറപ്പേല്‍, ജോസ് കൊളത്തു വയലില്‍, റോയി വള്ളമറ്റം, ജോസ് പോള്‍, ഫാ.മാനുവല്‍, സുനില്‍ ചാലക്കുടി, ഷാബോച്ചന്‍ മുളങ്ങാശേരി, ജോസ് പതിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേന്ദ്ര ഗവണ്‍മെന്റിന്റ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പരിസ്ഥിതി ലോല പട്ടയ വിഷയങ്ങളില്‍ കര്‍ഷകരെ സംരക്ഷിക്കണമെന്നും കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഫാ.റോബിന്‍ പടിഞ്ഞാറേക്കൂറ്റ്, ജന്നറ്റ് മാത്യു എന്നിവര്‍ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് തോമസ് യോഗത്തിന് നന്ദി പറഞ്ഞു.

ജോസ് എടപ്പാട്ട്
പ്രസിഡന്റ്
ഇന്‍ഫാം സംസ്ഥാന സമിതി

Print Friendly, PDF & Email

Related News

Leave a Comment