Flash News
ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു   ****    ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് യുഎസ് ഉപരോധം നീക്കണമെന്ന് ഇറാൻ   ****    എൽ‌പി‌ജി സിലിണ്ടറിന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയും വില കൂടി   ****    ഇന്ത്യൻ മഹാസമുദ്രത്തിൽ ദുരിതമനുഭവിക്കുന്ന റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകണമെന്ന് എച്ച്ആർഡബ്ല്യു ഇന്ത്യയോട് അഭ്യർത്ഥിച്ചു   ****    കോവിഡ് കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക തയ്യാറാക്കിയ പാസ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായി   ****   

ഡബ്ലിയു എം സി പെൻസിൽവാനിയ പ്രൊവിൻസിന്റെ കാവ്യാഞ്ജലി ജനുവരി 16-ന്

January 15, 2021 , .

വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ, അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെയും കവി അനിൽ പനച്ചൂരാന്റെയും അനുസ്മരണ സമ്മേളനം ‘കാവ്യാഞ്ജലി’ എന്ന നാമധേയത്തിൽ ജനുവരി 16 രാവിലെ 10 മണിക്ക് സൂമിൽ കൂടി നടത്തപ്പെടുന്നു.

സ്വാമി സിദ്ധാനന്ദ (ചിന്മയ മിഷൻ പെൻസിൽവാനിയ) അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ, പ്രശസ്ത എഴുത്തുകാരി ഡോ. കെ. പി സുധീര എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തുന്നതും ആകുന്നു. ഈ സമ്മേളനത്തിൽ ഇന്ത്യയിലെയും അമേരിക്കയിലെയും ഗാനാലാപനരംഗത്തെ പ്രമുഖർ ജനസഹസ്രങ്ങൾ ഏറ്റുപാടി ഹൃദയച്ചെപ്പിൽ ഒളിപ്പിച്ച സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും കവിതകൾക്ക് ജീവൻ പകരുന്നു.

ഈ പരിപാടികൾ തത്സമയം മൊമെന്റ്‌സ്‌ ലൈവ് ഫേസ്ബുക്കിൽ കൂടിയും, യൂടൂബിൽ കൂടിയും വീക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ചെയർമാൻ സന്തോഷ് എബ്രഹാം (215) 605-6914, പ്രസിഡന്റ് സിനു നായർ (215) 668-2367, ജനറൽ സെക്രട്ടറി സിജു ജോൺ (267) 496-2080, ട്രഷറർ റെനി ജോസഫ് (215) 498-6090, ലിറ്ററേറ്റർ ഫോറം സോയ നായർ
(267 ) 229 9449.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top