Flash News

എം എല്‍ എ ഗണേഷ് കുമാറിനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍കര്‍ക്ക് മര്‍ദ്ദനമേറ്റു

January 15, 2021 , പ്രവീണ

കൊല്ലം: കൊല്ലം വെട്ടിക്കവലയില്‍ കെ.ബി ഗണേഷ് കുമാർ എം‌എൽ‌എയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ക്ഷീര വികസന സമിതി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ ഒഴിവാക്കിയതിനെ തുടർന്നാണ് പ്രതിഷേധം. എം‌എൽ‌എയ്ക്കൊപ്പമുണ്ടായിരുന്നവരും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായാണ് ഏറ്റുമുട്ടിയത്. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

എംഎൽഎക്ക് ഒപ്പം പുറത്താക്കപ്പെട്ട പിഎ പ്രദീപ് കോട്ടാത്തലയും ഉണ്ടായിരുന്നുവെന്നു പ്രതിഷേധക്കാർ ആരോപിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിൽ ആയതിന് ശേഷം പ്രദീപിനെ എംഎൽഎ പുറത്താക്കിയിരുന്നു.

കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയാണു മർദിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. എംഎല്‍എയുടെ സാന്നിധ്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തല മർദിച്ചത് എന്നും നാട്ടുകാർ ആരോപിച്ചു.

എംഎല്‍എയെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു മർദ്ദനം. പ്രതിഷേധിച്ചവരെ പിടികൂടിയ പോലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് ആരോപണവും ഉയര്‍ന്നു. പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നിക്കോട് പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. അതേസമയം, മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് ഗണേഷ് കുമാർ എംഎൽഎയുടെ വിശദീകരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top