Flash News

വയനാടിന് ഏറെ ഗുണം ചെയ്യുന്ന ബജറ്റ്: എം.വി. ശ്രേയാംസ് കുമാർ എം.പി.

January 15, 2021 , പ്രവീണ

വയനാട്: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും പുരോഗമനപരമായ സമീപനമാണെന്ന് എംവി ശ്രേയാംസ് കുമാർ എംപി പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ ജനകീയ മുഖവും വികസനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനവും ചേർന്നതാണ് ബജറ്റ് എന്നും അദ്ദേഹം പറഞ്ഞു.

വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ബജറ്റിലുണ്ട്. കാപ്പി കൃഷിയെ പുനരുദ്ധരിക്കാനും മെഡിക്കല്‍ കോളജ് സ്വപ്‌നം സഫലീകരിക്കാനും ഈ ബജറ്റ് വിഭാവനം ചെയ്യുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. മുന്‍ എംപി വീരേന്ദ്രകുമാറിന് ഉചിതമായ സ്‌മാരകം നിര്‍മിക്കാനുള്ള തീരുമാനത്തെയും അഞ്ചു കോടി രൂപ അതിനുവേണ്ടി വകയിരുത്തിയതിനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമായും യുവജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ ബജറ്റ്. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനും ബജറ്റ് വ്യക്‌തമായ രൂപരേഖ നല്‍കുന്നു. കേരളത്തിന്റെ വികസനക്കുതിപ്പിന് ബജറ്റ് ആക്കം കൂട്ടും. കേരളത്തിന്റെ ചരിത്രത്തിലെ മികച്ച ബജറ്റുകളിലൊന്നായി ഇത് നിലനില്‍ക്കുമെന്നും അദ്ദേഹം വിലയിരുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top