ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി ജനുവരി 20-ന് ഭരണമേറ്റെടുക്കുന്നതിന് ഒരാഴ്ച മുന്‍പേ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ആയുധമാണെന്ന് പ്യോങ്യാങ് അവകാശപ്പെടുന്ന അന്തർവാഹിനി ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ ഒരു പരേഡില്‍ പ്രദര്‍ശിപ്പിച്ചു. തലസ്ഥാനത്തെ കിം ഇൾ സുങ് സ്ക്വയറിലാണ് സൈനിക പരേഡ് നടന്നതെന്ന് കെസിഎൻഎയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
“ലോകത്തിലെ ഏറ്റവും ശക്തമായ ആയുധമായ അന്തർവാഹിനി വിക്ഷേപണ ബാലിസ്റ്റിക് മിസൈൽ ഒന്നിനുപുറകെ ഒന്നായി പരേഡില്‍ പ്രദര്‍ശിപ്പിച്ച് വിപ്ലവ സായുധ സേനയുടെ ശക്തി പ്രകടമാക്കി,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശത്രുക്കളെ പ്രദേശത്തിന് പുറത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതിനുള്ള ശക്തമായ കഴിവുണ്ടെന്ന് വിശേഷിപ്പിക്കുന്ന റോക്കറ്റുകളും പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം, രാഷ്ട്രത്തലവൻ കിം ജോങ് ഉൻ അമേരിക്കയെ തന്റെ രാജ്യത്തിന്റെ “പ്രധാന ശത്രു” ആയി പ്രഖ്യാപിച്ചു. ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ തുടക്കം വരെ യുഎസിനോടുണ്ടായിരുന്ന വിദ്വേഷം തുടരുമെന്ന് കിം പ്രഖ്യാപിച്ചു.
പ്യോങ്യാങിനോടുള്ള മുൻഗാമികളുടെ നയതന്ത്ര, സൈനിക തെറ്റുകൾ ആവർത്തിക്കാതിരിക്കാന്‍ പുതിയ യു എസ് ഭരണകൂടത്തെ ഓര്‍മ്മപ്പെടുത്തുന്നതിനുള്ള മാർഗമാണ് ഉത്തര കൊറിയയുടെ സംയുക്ത സൈനിക വിന്യാസവും അധികാര പ്രകടനവുമെന്ന് നിരീക്ഷകർ കരുതുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply