Flash News

പതിനഞ്ചുകാരിയെ തടവിലാക്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു

January 15, 2021

ലഖ്നൗ: ജോലി വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടു ജോലി ഏര്‍പ്പാടാക്കി കൊടുക്കാമെന്നു പറഞ്ഞ് ഗ്രാമത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ ആള്‍ ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നു മാത്രമല്ല, മറ്റു പലർക്കും വിൽപ്പന നടത്തി പണമുണ്ടാക്കുകയും ചെയ്തു എന്നാണ് കേസ്. അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നേപ്പാൾ സ്വദേശിയുൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്തത്.

പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വീട്ട് ജോലിക്കായാണ് പ്രധാന പ്രതി ഉപ്രേത കുമാർ 15 വയസുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ച് കൊണ്ടുപോയത്. നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ കുട്ടിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കി. പണത്തിനായി മറ്റ് പലർക്കും കുട്ടിയെ ഇയാൾ. പതിനഞ്ച് ദിവസത്തോളം ഒരു മുറിയിൽ പൂട്ടിയിട്ട് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു. ഭക്ഷണം പോലും നൽകാതെയാണ് കുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.

തടവിൽ നിന്ന് രക്ഷപ്പെട്ട് പെൺകുട്ടി വീട്ടിൽ എത്തിയതോടെയാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതോടെ മാതാവ് ആശുപതിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്‌റ്റിലായ പ്രതികളിലൊരാളായ നേപ്പാൾ സ്വദേശി സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top