Flash News

പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജ്ജറ്റ്

January 16, 2021

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ മുഖ്യ മന്ത്രിക്കു സമർപ്പിച്ച നിവേദനം പരിഗണിച്ചു പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു. ലോക കേരളസഭ അംഗങ്ങളായ ഡോ. ജോസ് കാനാട്ട്, ഡോ. ജോർജ് എബ്രാഹം, ജോസ് മാത്യൂ പനച്ചിക്കൽ, അഡ്വ. പ്രേമ മേനോൻ, സ്വപ്ന യൂ കെ, ബിന്ദു ഒമാൻ, കേശു കേശവൻകുട്ടി (ചൈന) എന്നിവർ ചേർന്നാണ് ഗ്ലോബൽ കമ്മറ്റിയുടെ നിവേദനം സമർപ്പിച്ചിരുന്നത്.

പ്രവാസി ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു. കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയ്ക്കായി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തിയത് സ്വാഗതാർഹമാണെന്ന് ഗ്ലോബൽ പ്രസിഡന്റ് എം പി സലിം, ജനറൽ സെക്രട്ടറി വർഗീസ് ജോണ്‍ എന്നിവർ അറിയിച്ചു

മടങ്ങി വരുന്ന പ്രവാസികൾക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചു ചേര്‍ക്കുമെന്നും കോവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും ധനമന്ത്രി ഉറപ്പ്നൽകിയതായും നേതാക്കൾ പറഞ്ഞു.

പ്രവാസികൾക്കും കേരള സമൂഹത്തിനാകമായും വലിയ പ്രതീക്ഷ നൽകുന്ന ബജറ്റാണ് ഇതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമസ്ത മേഖലകളെയും അനുഭാവപൂർവ്വം പരിഗണിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയിലെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്നും കേരളത്തിന്റെ വികസനക്കുതിപ്പിന് ഇത് ആക്കം കൂട്ടുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു.

2020-21 സാമ്പത്തിക വർഷത്തിൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകുന്ന പദ്ധതിയും ആവേശകരമാണ്. ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് കേരളം മുന്നോട്ടു പോകുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്ന പിണറായി സർക്കാരിന്റെ ആറാം ബജറ്റ് നവകേരള സൃഷ്ടിക്ക് ഒരു മുതൽക്കൂട്ടാണെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബഡ്ജറ്റ് വാഗദാനം വെറും ജലരേഖയായി അവശേഷിക്കാതെ പൂർണമായും നടപ്പാക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പി എം എഫ് ആവശ്യപ്പെട്ടു.

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top